സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു..പ്രതികൾ എട്ടുവർഷത്തിനു ശേഷം പൊലീസിന്റെ പിടിയിലായി.

ബെം​ഗളൂരു:സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ പ്രതികൾ എട്ടുവർഷത്തിനു ശേഷം പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ സഹോദരി ഭാ​ഗ്യശ്രീ, അവരുടെ പാർട്ണറായ ശിവ പുത്ര എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ലിം​ഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, 

ഭാ​ഗ്യശ്രീയും ശിവപുത്രയും കോളേജ് പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും നാടുവിട്ടു. 2015ൽ ജി​ഗാനിയിൽ വീടെടുത്ത് താമസിക്കാൻ തുടങ്ങി. എന്നാൽ സഹോദരൻ താമസ സ്ഥലം കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ സഹോദരിയും ശിവപുത്രയും ചേർന്ന് ലിം​ഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.

ലിം​ഗരാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ഭാ​ഗം തടാകത്തിലും ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല. വാക്കുതർക്കത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം ഇരുവരും നാടുവിടുകയായിരുന്നു. 

തടാകത്തിലുൾപ്പെടെ മൂന്നിടങ്ങളിൽ നിന്നായി ബാ​ഗുകളിലാക്കിയ നിലയിലാണ് മൃതദേ​ഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിന്റെ തലകണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ ഇരുവരും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെം​ഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തിൽ ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !