ന്യൂഡൽഹി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുസ്മരണം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നസെന്റിന്റെ അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചതെന്നും രാഹുൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
''മലയാളത്തിലെ ശ്രദ്ധേയനായ നടനും മുൻ എംപിയും വിസ്മയിപ്പിക്കുന്ന മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുന്നതിൽ ദുഖമുണ്ട്. അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അസംഖ്യം ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം.''
കൊച്ചിയിലെ വി പി എസ് ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനെത്തിച്ചു.
എട്ട് മണി മുതൽ 11 മണിവരെയാണ് പൊതുദർശനത്തിന് വെയ്ക്കുക.ആയിരങ്ങളാണ് സ്റ്റേഡിയത്തിൽ നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ഇന്ന് ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലും വൈകീട്ട് മൂന്ന് മുതൽ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദർശനം ഉണ്ടാകും. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും വിവിധ വ്യക്തിത്വങ്ങളും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.