കവർച്ചാ നാടകം പ്രതി അറസ്റ്റിൽ.

ഇടുക്കി;എറണാകുളം കിഴക്കേക്കരയിൽ കളരിക്കൽ മോഹനന്‍റെ വീട്ടിൽ വീട്ടു ജോലിക്കാരിയെ കെട്ടിയിയിട്ട് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി ഇടുക്കി തൊടുപുഴ കുമാരമംഗലം മില്ലും പടി വരിക്കാനിക്കൽ വീട്ടിൽ പത്മിനി (65) യെ  മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ഒന്നാം തീയതി വീട്ടുജോലി ചെയ്യുന്നതിനിടയിൽ ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായിൽ തുണി തിരുകി കെട്ടിയിട്ട ശേഷം അലമാരി കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തെന്നാണ് പത്മിനി പരാതിയിൽ പറഞ്ഞത്. 

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഡി വൈ എസ് പി മുഹമ്മദ് റിയാസ്, എസ്.എച്ച്.ഒ കെ.എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ കെട്ടിയിട്ട് കവർച്ചയെന്നത് പത്മിനിയുടെ നാടകമായിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. 


പത്മിനി മോഷ്ടിച്ച അമ്പത്തിയഞ്ച് ഗ്രാം സ്വർണ്ണം വീടിന്‍റെ പല ഭാഗങ്ങളിൽ നിന്നും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 

ഒരു വർഷമായി പത്മിനി ഈ വീട്ടിൽ ജോലിചെയ്യുന്നുണ്ട്  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !