ഉഴവൂര്‍ - ഉറവിട മാലിന്യ സംസ്കരണ രംഗത്ത് "ജി-ബിന്‍" മാതൃക : ജില്ലാ കളക്ടര്‍

ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പ്രസ്താവിച്ചു. ബ്രഹ്മപുരം ഇനി  ആവർത്തിക്കാതിരിക്കാന്‍ എല്ലാ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്നും കളക്ടര്‍ കൂട്ടിച്ചേർത്തു.



ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2022-2023 വാര്ഷികപദ്ധതി എയ്റോബിക് ഉറവിട മാലിന്യ സംസ്കരണ യൂണിറ്റായ ജി-ബിന്‍ വിതരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍ ശ്രീമതി. പി. കെ ജയശ്രീ.    

ജി-ബിന്‍ ലഭ്യമായ ഗുണഭോക്താക്കള്‍ സമൂഹത്തിന് ശുചിത്വസന്ദേശം പകരുന്ന മാതൃകാ യൂണിറ്റുകളായി മാറണമെന്നും ജില്ലാകളക്ടര്‍ നിർദ്ദേശിച്ചു . ഡംപിങ് യൂണിറ്റുകള്‍ ഒഴിവാക്കുന്നതിനായി, പൊതുജനങ്ങള്‍ ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്ക്കരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും ഹരിതകര്മ്മനസേനയക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ കൃത്യമായി നല്കുകയും,  അവര്ക്കുള്ള യൂസര്ഫീ  യഥാസമയം കൈമാറുന്നതിന് ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്ത്തു . 

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ഈ-നാട് സഹകരണ സംഘം പ്രസിഡന്‍റും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ശ്രീ. സജേഷ് ശശി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്,  പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്   ശ്രീമതി. ഏലിയാമ്മ കുരുവിള, ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍മാന്‍ പി.എന്‍ രാമചന്ദ്രന്‍,  പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ്  കമ്മിറ്റി ചെയര്മാന്‍ ശ്രീ. തങ്കച്ചന്‍ കുടിലില്‍, സ്ഥിരസമിതി അധ്യക്ഷർ ആയ ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി,ഭരണസമിതി  അംഗങ്ങളായ  സിറിയക് കല്ലട , സുരേഷ് വി ടി,ജസീന്ത പൈലി, മേരി സജി,ബിന്‍സി  അനില്‍, ശ്രീനി തങ്കപ്പന്‍, റിനി വിൽസണ്‍, ബിനു ജോസ്  എന്നിവര്‍  പങ്കെടുത്തു. സെക്രട്ടറി സുനില്‍ എസ്  യോഗത്തിന്  കൃതജ്ഞത അർപ്പിച്ചു.നിർവഹണ ഉദ്യോഗസ്ഥൻ ആയ കപിൽ കെ ഇ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ എന്നിവർ നേതൃത്വം നൽകി.

2022-23 വാർഷിക പദ്ധതിയില്‍‍ ഉള്‍പ്പെടുത്തി  739600/-രൂപ വകയിരുത്തി 170 കുടുംബങ്ങള്‍ക്കാണ് ജി- ബിന്‍ വിതരണം ചെയ്തത്.  5200 രൂപ വിലയുള്ള യൂണിറ്റ് 90 ശതമാനത്തിലധികം സബ്സിഡി നല്‍കിയാണ് പഞ്ചായത്ത്  വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വിതരണം ചെയ്യുന്നത്. വരും വർഷങ്ങലളിലും കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് ജി- ബിന്‍ വിതരണം ചെയ്യും. 

മാലിന്യ സംസ്കരണ മേഖലയില്‍ കഴിഞ്ഞ വർഷങ്ങളില്‍  വലിയ മുന്നേറ്റമാണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കാഴ്ച വച്ചിരിരിക്കുന്നത്. 600 ലധികം കുടുംബങ്ങങ്ങള്‍ക്ക്   കഴിഞ്ഞ വർഷം റിംങ് കമ്പോസ്റ്റ് വിതരണം ചെയ്തു.  ഉഴവൂര്‍ കെ ആര്‍ നാരായണന്‍ ആശുപത്രിയില്‍  സീവേജ് ട്രീറ്റ്മെന്‍റ്  പ്ലാന്‍റ്  ആരംഭിക്കുന്നതിന് 30 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.  

ശുചിത്വമുള്ള സമൂഹത്തെ വാർത്തെടുക്കുവാന്‍ ഓരോ വ്യക്തിയും  ശുചിത്വ അംബാസിഡർമാരായി മാറണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ. ജോണിസ് പി സ്റ്റീഫന്‍ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !