കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. പതിനാറ് കോടി ആറുലക്ഷത്തി പതിനയ്യായിരത്തിഎണ്പത്തിനാല് (16,06,15,984) രൂപ വരവും പതിനഞ്ച്കോടി അമ്പത്തിരണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം (15,52,28000) രൂപ ചെലവും അമ്പത്തിമൂന്നു ലക്ഷത്തി എണ്‍പത്തിയേഴായിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല് (58,87,984) രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് വൈസ്പ്രസിഡന്റ് ശ്രീ ഗോപി ഉല്ലാസ് അവതരിപ്പിച്ചത്.
പഞ്ചായത്തിലെ റോഡുകളുടെ വികസനത്തിന് 1.0287 കോടി രൂപ , കാര്‍ഷിക മേഖലക്ക് 21.75 ലക്ഷം രൂപ, ലൈഫ്മിഷന് പദ്ധതിക്ക് 25 ലക്ഷം രൂപ, മറ്റ് പാര്‍പ്പിട പദ്ധതികള്‍ക്ക് 15 ലക്ഷം രൂപ,ആരോഗ്യമേഖലക്ക് 44 ലക്ഷം രൂപ , കുടിവെളള പദ്ധതികള്‍ക്ക് 10 ലക്ഷം രൂപ, വിദ്യാഭ്യാസ മേഖലക്ക് 9.5 ലക്ഷം രൂപ, പട്ടികജാതി വികസനത്തിന് 27.12 ലക്ഷം രൂപ പട്ടികവര്‍ഗ്ഗ പദ്ധതികള്‍ക്ക് 1.14 ലക്ഷം രുപ ഭിന്നശേഷി വിഭാഗത്തിന് 6 ലക്ഷം രൂപ , വയോജന ക്ഷേമപദ്ധതികള്‍ക്ക് 10 ലക്ഷം രൂപ,വനിത ശിശുക്ഷേമ പദ്ധതികള്‍ക്ക് 15 ലക്ഷം രൂപ,ശുചിത്വം മാലിന്യസംസ്ക്കരണം എന്നിവയ്ക്ക് 25 ലക്ഷം രൂപ, എന്നിങ്ങനെ വിവിധ മേഖലകളെ വികസനത്തിലേക്ക് നയിക്കുന്നതിനുളള ദീര്‍ഘവീക്ഷണത്തോടെയുളള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാചെറിയാന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് ആംഗങ്ങള്‍ ജീവനക്കാർ നിര്‍വ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.