പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ 'ഭാരത് ഗൗരവ്' പദ്ധതി

ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള 'ഭാരത് ഗൗരവ്' പദ്ധതിയില്‍പ്പെട്ട ഏറ്റവും പുതിയ ട്രെയിനായ 'രാമായണ യാത്ര' ഏപ്രില്‍ ഏഴിന് യാത്രയാരംഭിക്കും.


രാമായണവുമായി ബന്ധപ്പെട്ട പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ അയോധ്യ, പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലൂടെയാവും ഈ ട്രെയിന്‍ സഞ്ചരിക്കുക.

യാത്ര ചെലവ്

ഐആര്‍സിടിസി-യുടെ വെബ്‌സൈറ്റ് പ്രകാരം, ഒറ്റയ്ക്കുള്ള യാത്രയ്ക്ക് 71,820 രൂപ ചിലവാകും. ഇരട്ട, ട്രിപ്പിള്‍ താമസക്കാര്‍ക്ക്, 62,370 രൂപയാണ് ടിക്കറ്റിന്റെ നിരക്ക്. 5-11 വയസ്സിനിടയില്‍ കുട്ടികള്‍ക്ക് (അധിക കിടക്ക ഉള്‍പ്പടെ) ടിക്കറ്റ് നിരക്ക് 56,700 രൂപയാണ്.

രാമായണ യാത്രയിലെ സഞ്ചാരികള്‍ക്ക് അയോധ്യയിലെ രാമക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, സരയൂ എന്നിവ സന്ദര്‍ശിക്കാനാകും. നന്ദിഗ്രാം, ജനക്പുര്‍, ചിത്രകൂട്, ഹംപി, നാസിക്, രാമേശ്വരം, ബദ്രാചലം, നാഗ്പുര്‍ തുടങ്ങി രാമായണവുമായി ബന്ധപ്പെട്ട തീര്‍ഥാടന നഗരങ്ങളിലെല്ലാം രാമായണ യാത്രാ ട്രെയിന്‍ എത്തും.

ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോട ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്. 

പതിനെട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് രാമായണ യാത്ര പാക്കേജ്‌.എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ട്രെയിനായിരിക്കും രാമായണ യാത്രക്കായി തയ്യാറാക്കുക. 156 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ട്രെയിനില്‍ എ.സി 1, എ.സി 2 കോച്ചുകളായിരിക്കും ഉണ്ടാവുക. രണ്ട് റെസ്‌റ്റോറന്റുകള്‍, കോച്ചുകളില്‍ ഷവര്‍ ക്യുബിക്കിള്‍സ്, മസാജ് പാര്‍ലര്‍, സുരക്ഷയ്ക്കായി സി.സി.ടി.വി എന്നിവയെല്ലാം ട്രെയിനില്‍ ഉണ്ടായിരിക്കും. ഡെല്‍ഹി, അലിഗഢ്, ഗാസിയാബാദ്, തുണ്ട്‌ല, കാണ്‍പൂര്‍, ലക്‌നൗ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് 'രാമായണയാത്ര' യാത്രക്കാരെ സ്വീകരിക്കും.

ഐആര്‍സിടിസി രാമായണ യാത്രയില്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

  • അയോധ്യ: രാമജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ഗര്‍ഹി, സരയുഘട്ട്.
  • നന്ദിഗ്രാം: ഭാരത്-ഹനുമാന്‍ ക്ഷേത്രവും ഭാരത് കുണ്ഡും
  • ജനക്പൂര്‍: രാം-ജാങ്കി മന്ദിര്‍.
  • സീതാമര്‍ഹി: സീതാമര്‍ഹിയിലെ ജാനകി മന്ദിര്‍, പുനൗര ധാം.
  • ബക്സര്‍: രാം രേഖ ഘട്ട്, രാമേശ്വര്‍ നാഥ് ക്ഷേത്രം.
  • വാരാണസി: തുളസി മനസ് ക്ഷേത്രം, സങ്കട മോചന ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം, ഗംഗാ ആരതി.
  • സീതാ സമാഹിത സ്ഥലം, സീതാമര്‍ഹി: സീതാ മാതാ ക്ഷേത്രം.
  • പ്രയാഗ്രാജ്: ഭരദ്വാജ് ആശ്രമം, ഗംഗ-യമുന സംഘം, ഹനുമാന്‍ ക്ഷേത്രം.
  • ശൃംഗവേര്‍പൂര്‍: ശ്രിംഗേ ഋഷി സമാധി & ശാന്താ ദേവി ക്ഷേത്രം, രാം ചൗര.
  • ചിത്രകൂട്: ഗുപ്ത ഗോദാവാരി, രാംഘട്ട്, സതി അനുസൂയ ക്ഷേത്രം.
  • നാസിക്: ത്രയാംബകേശ്വര ക്ഷേത്രം, പഞ്ചവടി, സിതഗുഫ, കലാറാം ക്ഷേത്രം.
  • ഹംപി: അഞ്ജനാദ്രി ഹില്‍, വിരൂപാക്ഷ ക്ഷേത്രം, വിത്തല്‍ ക്ഷേത്രം.
  • രാമേശ്വരം: രാമനാഥസ്വാമി ക്ഷേത്രവും ധനുഷ്‌കോടിയും.
  • കാഞ്ചീപുരം: വിഷ്ണു കാഞ്ചി, ശിവ കാഞ്ചി, കാമാക്ഷി അമ്മന്‍ ക്ഷേത്രം
  • ഭദ്രാചലം: ശ്രീ സീതാറാം സ്വാമി ക്ഷേത്രം, അഞ്ജനി സ്വാമി ക്ഷേത്രം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !