കിഴക്കേനട: ചെങ്ങന്നൂരിൽ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണ് രണ്ട് സ്കൂള്‍ കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. ആലപ്പുഴ കിഴക്കേനട സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു
വൈകീട്ട് നാലുമണിക്ക് ശേഷമായിരുന്നു അപകടം. കുട്ടികളെ വിളിക്കാനായി സ്കൂളിലെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിട്ട കെട്ടിടത്തിന് മുകളിലാണ് മരം കടപുഴകി വീണത്.
സ്കൂള്‍ വിട്ടസമയത്തായിരുന്നു മരം വീണത്. അതുകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്കൂള്‍ വിട്ടശേഷം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
സ്കൂളിനു ഭീഷണിയായി വളര്‍ന്ന മരം മുറിക്കാന്‍ നേരത്തേതന്നെ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നത് നീണ്ടുപോവുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.