കോട്ടയം ജില്ലയിൽ ആദ്യം 100 ശതമാനം നികുതി പിരിവും പൂർത്തിയാക്കി,"ഉഴവൂർ പഞ്ചായത്ത് നൂറിന്റെ നിറവിൽ". ഉഴവൂർ ഗ്രാമപഞ്ചായത് 2022 -23 സാമ്പത്തിക വർഷത്തിൽ 100% വസ്തു നികുതി പിരിവ് പൂർത്തിയാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്തായി മാറി.
പ്രസിഡണ്ട് ജോണിസ് പി സ്റ്റീഫൻ നയിക്കുന്ന ഭരണസമിതിയിലെ എല്ലാ വാർഡുകളിലെ ജനപ്രതിനിധികളും സെക്രട്ടറി സുനിൽ എസ് നേതൃത്വം നൽകുന്ന ജീവനക്കാരും ഒത്തുചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.യഥാസമയം നികുതിയടച്ച് ഈ നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച എല്ലാവർക്കും ഗ്രാമപഞ്ചായത്തിന്റെ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് അറിയിച്ചു.
മുൻവർഷങ്ങളിലും ഉഴവൂർ ഗ്രാമപഞ്ചായത്ത് 100% നികുതി പിരിവ് എന്ന നേട്ടം കൈവരിച്ചിരുന്നു.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതയാണ് 100% നേടുന്നതിന് പഞ്ചായത്തിന് സഹായമായത്. കുടിശ്ശിക ഒന്നും ഇല്ലാതെ മുഴുവൻ നികുതി പിരിവും പൂർത്തിയാക്കിയത് ഗ്രാമപഞ്ചായത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ സഹായകരമാകും എന്ന് സെക്രട്ടറി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.