ഉഴവൂർ : ഉഴവൂർ ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ എസ്.സി. വിഭാഗത്തിൽപ്പെട്ട ബിരുദ, ബിരുദാനന്തര , ഡിപ്ലോമ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിച്ചു.ലാപ്ടോപ്പ് വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണീസ് പി. സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു.
"ഉഴവൂരിൽ നിന്നും പ്രശസ്തിയുടെ കൊടുമുടി കയറിയ, മുൻ രാഷ്ട്രപതി കെ ആർ നാരായണനെ മാതൃകയാക്കി കൊണ്ട് വിദ്യാർത്ഥികൾക്ക്
വിദ്യാഭ്യാസരംഗത്ത് മുന്നേറുവാൻ സാധിക്കട്ടെയെന്നും,ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിന് പഞ്ചായത്തിൽ നിന്നുമുള്ള പ്രോത്സാഹനം എന്ന നിലയിലാണ് ഈ ലാപ്ടോപ്പുകൾ വിതരണം നടത്തുന്നതെന്നും പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. പട്ടിക ജാതി പട്ടിക വർഗ പദ്ധതികൾ നൂറു ശതമാനം ചെലവഴിക്കാൻ ഉഴവൂർ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. നിർവഹണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ ന് പഞ്ചായത്തിന്റെ അനുമോദനം അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസീന്ത പൈലി, സുരേഷ് വി.ടി., അഞ്ജു പി ബെന്നി, സിറിയക്ക് കല്ലട, ബിനു ജോസ്, തങ്കച്ചൻ കെ എം,മേരി സജി , ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, ന്യൂജൻറ് ജോസഫ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്., അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ,എസ് സി പ്രമോട്ടർ രമ്യ ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.