അഹമ്മദാബാദ്- മുംബൈ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനിന്റെ ആദ്യത്തെ സ്റ്റേഷൻ, ഇത് വെറും ഒരു സ്റ്റേഷൻ മാത്രമല്ല കേട്ടോ ഇതിന്റെ കൂടെ മെട്രോ സ്റ്റേഷൻ , ബസ് സ്റ്റേഷൻ ( BRTS) ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ എല്ലാം കൂടി ഒരു ബിൽഡിങ്ങിൽ സെറ്റ് ചെയ്ത് ഒരു ട്രാൻസ്‌പോർട്ട് ഹബ്ബാക്കി മാറ്റുകയാണ്
പ്രത്യേകതകൾ
✅ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ( IGBC ) ഗോൾഡ് റാങ്ക് നൽകിയ ബിൽഡിങ് , പൂർണ്ണമായും സോളാർ എനർജിയിൽ പ്രവർത്തിക്കും
✅ ഭൂമി കുലുക്കത്തെ പ്രതിരോധിക്കുന്ന കൺസ്ട്രക്ഷൻ ( RCC frame construction)
✅ മൂന്ന് നിലകളിലായി 1200 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം
✅ തീയേറ്റർ, ലൈബ്രറി , ഷോപ്പിംഗ് മാളുകൾ , റെസ്റ്റോറന്റുകൾ, താമസ സൗകര്യം, കുട്ടികൾക്കുള്ള പാർക്ക് തുടങ്ങിയ സൗകര്യങ്ങൾ
✅ യാത്രക്കാർക്ക് ബുള്ളറ്റ് ട്രെയിൻ,ഇന്ത്യൻ റെയിൽവേ , ബസ്സ് , മെട്രോ എല്ലാം ഈ സ്റ്റേഷനിൽ നിന്നും കണക്റ്റ് ചെയ്യാം നിലവിൽ ഇന്ത്യയിൽ വേറെ എവിടെയും ഇത്തരം ഒരു സൗകര്യം ഇല്ല
250 കോടി ചിലവിൽ നിർമ്മിക്കുന്ന സബർമതി മൾട്ടി മോഡൽ ഹബ്ബ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനെക്കാൾ സൗകര്യം ഉണ്ടാകും, ഇതിൽ വലിയൊരു ഭാഗം സ്‌പേസ് പ്രൈവറ്റ് പാർട്ടികൾക്ക് ബിസിനസ്സ് തുടങ്ങാൻ സൗകര്യം കൊടുത്ത് അതിൽ നിന്നും സർക്കാരിന് റവന്യു ജനറേറ്റ് ചെയ്യാനുള്ള പദ്ധതി കൂടി ഉണ്ട്, ഇതുവരെ ഏതാണ്ട് 80% വർക്കുകൾ കമ്പ്ലീറ്റ് ചെയ്തു . നിലവിൽ ഇത് ഇതുപോലെ നിരവധി ട്രാൻസ്‌പോർട്ട് ഹബ്ബുകൾ വരാൻ തയ്യാറെടുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.