കേരളത്തെ റബ്ബർ വ്യവസായത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1050 കോടി രൂപ മുതൽമുടക്കിൽ പദ്ധതി

കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകൾ കൊണ്ടുവന്ന വിവിധ നയങ്ങൾ നിരവധി റബ്ബർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോഴും റബ്ബർ കർഷകരെയും റബ്ബർ വ്യവസായത്തേയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായി കേരളത്തെ റബ്ബർ വ്യവസായത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1050 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബ്ബർ ലിമിറ്റഡ്. പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാനും സർക്കാരിന് സാധിച്ചു. കോട്ടയം വെള്ളൂരിലെ 164 ഏക്കറിൽ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 40 ഏക്കറിൽ നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെന്റർ നടപടികളും ഉടൻ കൈക്കൊള്ളും.

3 വർഷത്തിനുള്ളിൽ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലൂടെ കേരളത്തിൽ പ്രകൃതിദത്ത റബ്ബറധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാഹചര്യമൊരുക്കാൻ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും. റബ്ബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കും. ഈ മേഖലയിൽ ടയർ ടെസ്റ്റിംഗ്, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങളും നടപ്പിലാക്കും. റബ്ബർ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. 

കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡിൻ്റെ ഭൂമിയിലാണ് കേരള റബ്ബർ ലിമിറ്റഡ് ആരംഭിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റബ്ബർ കർഷകർക്ക് പുത്തനുണർവ്വ് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

കടപ്പാട് : സ. പി രാജീവ്, വ്യവസായ വകുപ്പ് മന്ത്രി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !