മരങ്ങാട്ടുപള്ളി: നാടിനെ നടുക്കി ഇന്നലെ മരങ്ങാട്ടുപള്ളിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ മുൻ ഐറിഷ് മലയാളി, കോട്ടയം അരുവിക്കുഴി തകിടിയിൽ ജിമ്മിയുടെ ഭാര്യാമാതാവ് മരണപ്പെട്ടു.
വാഹനാപകടത്തില്‍ മരണപ്പെട്ട സോഫിയമ്മ ബേബി (50) കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യയാണ്. ബൈക്ക് ഓടിച്ചിരുന്ന മുൻ ഐറിഷ് മലയാളി, അരുവിക്കുഴി തകിടിയിൽ ജിമ്മിയെ (27) തലക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിച്ചു.
പുറകിൽ വന്ന ലോറി ബൈക്ക് യാത്രികരെ ഇടിക്കുകയും തുടർന്ന് ബൈക്ക് രണ്ട് കാറുകൾക്കും ടാങ്കർ ലോറിയ്ക്കും ഇടയിൽ കുടുങ്ങിയായിരുന്നു അപകടം. മരങ്ങാട്ടുപള്ളി പാലാ റോഡിൽ വ്യാഴാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. അപകടത്തെ തുടർന്നു മരങ്ങാട്ടുപള്ളി പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി. അപകടം നടന്ന സ്ഥലം പാലാ അഗ്‌നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കിയതിനു ശേഷമാണു ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചത്.
അടുത്തയിടെ കല്യാണം കഴിച്ച സോഫിയമ്മയുടെ മകള്‍ സുബി റോസ് യുകെയിലാണ്. അയർലണ്ടിൽ നിന്നും അടുത്ത കാലത്താണ് തകിടിയിൽ ജിമ്മി നാട്ടിലേക്കു പോയത്. കോഴാ-പാലാ റോഡില്‍ മകളുടെ ഭര്‍ത്താവ് പള്ളിക്കത്തോട് അരുവിക്കുഴി തകിടിയേല്‍ ജിമ്മി ജോസിനൊപ്പം പാലായിലെ ജോലിസ്ഥലത്തേക്കു ബൈക്കിനു പിന്നില്‍ യാത്ര ചെയ്തു പോകുമ്പോഴായിരുന്നു അപകടം. ടാങ്കര്‍ലോറി ഇടിച്ചു റോഡില്‍ വീണ സോഫിയമ്മ, അതേ ലോറിയുടെ ചക്രം ദേഹത്തു കയറിയാണ് മരണം സംഭവിച്ചത്.
ടാങ്കര്‍ ലോറി, 2 കാറുകള്‍, ഒരു ബൈക്ക് എന്നിവ അപകടത്തില്‍ പെട്ടു. ബൈക്ക് 3 വാഹനങ്ങളുടെ ഇടയിലാകുകയും ടാങ്കര്‍ ലോറി തട്ടി മറിയുകയും ചെയ്തു. സോഫിയും ജിമ്മിയും റോഡില്‍ തെറിച്ചുവീണു. ഇതേ സമയം മുന്നോട്ടെടുത്ത ലോറിയുടെ ചക്രം സോഫിയുടെ ദേഹത്തു കൂടി കയറിയിറങ്ങി. ഓടിയെത്തിയ നാട്ടുകാര്‍ക്ക് ആദ്യഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
സോഫിയുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുട്ടുചിറ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഞായറാഴ്ച്ച രാവിലെ 11.00 മണി മുതല്‍ ഭവനത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഉച്ചക്ക് ഭവനത്തില്‍ ശ്രുശ്രൂഷകള്‍ക്ക് ശേഷം, കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡിക്കന്‍ തീര്‍ത്ഥാടന ദേവലായത്തിലെ പുനരുത്ഥാന പൂന്തോട്ടത്തില്‍ ആണ് നടക്കുക. പരേത പൈക എളമ്പറ്റംവീട്ടില്‍ കുടുംബാംഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.