ഇന്ത്യയില്‍ നാഗാലാൻഡ് - മേഘാലയ സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. മേഘാലയിയിലെ 60 മണ്ഡലങ്ങള്‍ നാളെ വിധിയെഴുതും. പരസ്യപ്രചാരണത്തിനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചു. ഇനി ഇന്ന് നിശബ്ദ പ്രചാരണം മാത്രമായിരിക്കും ഉണ്ടാവുക.
നാഗാലാൻഡിലും മേഘാലയയിലും നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാഗാലാൻഡിൽ സംസ്ഥാനത്ത് നാളെ സമാധാനപരമായ വോട്ടെടുപ്പ് നടത്താൻ വേദിയൊരുങ്ങി. പോളിംഗ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളെയും അവരുടെ വോട്ടിംഗ് ബൂത്തുകളിലേക്ക് അയച്ചിട്ടുണ്ട്.
ആകെ 183 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി ഒരു സീറ്റ് എതിരില്ലാതെ നേടിയതിനാൽ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നാഗാലാന്റിലെ 60 മണ്ഡലങ്ങളില്‍ 59 ഇടങ്ങളിലാണ് നാളെ വോട്ടെടുപ്പ്. നാഗാലാന്റില്‍ 4 സ്ത്രീകളും 19 സ്വതന്ത്രരുമുൾപ്പെടെ 183 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 13 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്തുടനീളം കൂടുതൽ അർദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ഇന്ത്യ-മ്യാൻമർ അതിർത്തിയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും എയർ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായുള്ള അന്തർ സംസ്ഥാന അതിർത്തികൾ അടച്ചു.
ചീഫ് ഇലക്ടറൽ ഓഫീസറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ഡിജിപി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വോഖ, മൊകാക്ചുങ് ജില്ലകളിൽ ക്രമസമാധാന നില അവലോകനം ചെയ്തു. സംസ്ഥാനത്തുടനീളം കൂടുതൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യ-മ്യാൻമർ അതിർത്തിയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
മേഘാലയയിൽ തിരഞ്ഞെടുപ്പ് പാർട്ടി സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു പോളിംഗ് ഉദ്യോഗസ്ഥൻ മരിച്ചു. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ തിക്രികില്ല നിയോജക മണ്ഡലത്തിന് കീഴിലുള്ള ജംഗ്രാപാര പോളിംഗ് സ്റ്റേഷനിലേക്ക് തിരഞ്ഞെടുപ്പ് പാർട്ടി പോകുന്നതിനിടെ പൊട്ടമാറ്റി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി, മറ്റുള്ളവർക്ക് നിസാര പരിക്കേറ്റ് ചികിത്സ നൽകി. രണ്ടാമത്തെ പോളിംഗ് ഓഫീസറായി നിയോഗിക്കപ്പെട്ട ചെഷാം സിഎച്ച് മാരക് പരിക്കുകളാൽ മരണത്തിന് കീഴടങ്ങി. മരിച്ചവരുടെ കുടുംബത്തിന് തിരഞ്ഞെടുപ്പ് വകുപ്പ് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പോളിങ് പാർട്ടികൾ ദുഷ്‌കരമായ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് പോയിട്ടുണ്ട്. സംസ്ഥാനത്തെ 59 നിയമസഭാ മണ്ഡലങ്ങളിലേക്ക് 36 വനിതകൾ ഉൾപ്പെടെ 369 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യുഡിപി സ്ഥാനാർഥിയുടെ വിയോഗത്തെത്തുടർന്ന് സോഹിയോങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
മേഘാലയയിൽ നീതിയുക്തവും സ്വതന്ത്രവുമായ പോളിംഗ് ഉറപ്പാക്കുന്നതിനായി ഏകദേശം 1000 പോളിംഗ് സ്‌റ്റേഷനുകളിൽ പോളിംഗ് വെബ്‌കാസ്റ്റിംഗ് നടത്തുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ എഫ്.ആർ ഖാർകോങ്‌നോർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.