യുകെ : സ്‌കോട്‌ലന്‍ഡിൽ മലയാളി റസ്റ്ററന്റ് ഉടമയെ മരിച്ച നിലയിൽ

ലണ്ടൻ∙ സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ റസ്റ്ററന്റ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ റസ്റ്ററന്റിൽ ക്ലീനിങ് ജോലിക്കു എത്തിയവരാണ് സ്ഥാപനം തുറക്കാതെ കിടക്കുന്നതിനാൽ പരിസരത്തുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് അവർ സ്‌കോട്ടിഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. 


2020 നവംബർ മൂന്നിനായിരുന്നു സുനിലിന്റെ ഭാര്യ റെയ്ച്ചൽ ബേബി(33) ക്യാൻസറിനെ തുടർന്നു മരണമടഞ്ഞത്. യുകെയിലെ റെഡിങിൽ താമസിക്കവേയായിരുന്നു മരണം. സുനിലിന്റെ അമ്മയും ബന്ധുക്കളും സ്‌കോട്‌ലന്‍ഡിൽ എത്തുമെന്ന് യുകെയിലുള്ള ബന്ധുക്കൾ പറഞ്ഞു. അമ്മ കാനഡയിൽ താമസിക്കുകയാണ്.

മക്കൾ ഇല്ലാതിരുന്ന സുനിൽ ഭാര്യ മരിച്ചതോടെ സ്‌കോട്‌ലന്‍ഡില്‍ സ്വന്തമായി റസ്റ്ററന്റ് നടത്തുന്നതിനായി താമസം മാറുകയായിരുന്നു. റസ്റ്ററന്റിൽ തന്നെയായിരുന്നു ഒറ്റയ്ക്ക് താമസവും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും അതിനെ തുടർന്നുള്ള അസ്വസ്ഥതകളും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണു പ്രാഥമിക നിഗമനം. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് സുനിലിനെ മരിച്ച കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സുനിലിന്റെ ഫോണ്‍ പരിശോധിച്ചാണു ബന്ധുക്കളെ വിവരം അറിയിച്ചത്.

അ‌സ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു സംസ്കാര സംബന്ധമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !