സിപിഐഎമ്മിനേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

 അഗര്‍ത്തല: സിപിഐഎമ്മിനേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തവിധം ഉപയോഗശൂന്യമായ സംഗീതോപകരണങ്ങളാണ് ഇരുപാര്‍ട്ടികളുമെന്ന് രാജ്‌നാഥ് സിങ് പരിഹസിച്ചു. തൃപുരയില്‍ ബിജെപിയുടെ വിജയ് സങ്കല്‍പ്പ് യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം 

ത്രിപുരയിൽ ഒരു പാര്‍ട്ടി ഓടക്കുഴലും മാറ്റൊരു പാര്‍ട്ടി സിത്താറുമാണ്. കമ്പി പൊട്ടിയ സിത്താറാണ് സിപിഐഎം. കോണ്‍ഗ്രസ് നിറയെ തുളകള്‍ വീണ ഓടക്കുഴലാണ്. രണ്ടിലും സഗീതമല്ല അപശബ്ദങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു . കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്ത് സംസ്ഥാനത്ത് ഭയവും പട്ടിണിയും അഴിമതിയും സര്‍വ സാധാരണമായിരുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ്

   മാറ്റങ്ങളുണ്ടായത്. അഞ്ച് വര്‍ഷം ബിജെപിക്ക് അവസരം നല്‍കിയപ്പോള്‍ തൃപുരയുടെ മുഖച്ഛായ മാറ്റി. ഇനിയും അഞ്ച് വര്‍ഷം അവസരം തന്നാല്‍ ഏറ്റവും മികച്ച സംസ്ഥാനമാക്കുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു .ഭരണത്തിലിരുന്നപ്പോള്‍ പാവപ്പെട്ടവരെ സിപിഐഎം ചൂഷണം ചെയ്‌തെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. ത്രിപുരയില്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത സിപിഐഎം ആദ്യമത് കേരളത്തില്‍ നടപ്പാക്കി കാണിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

  ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !