ഓസ്റ്റിൻ: ടെക്സസിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജെയ്‌സൺ ജോൺ എന്ന മുപ്പതുകാരനാണ് മരിച്ചത്. ഈ മാസം 5നാണ് ജെയ്‌സണിനെ കാണാതാവുന്നത്. ഇന്നലെ വൈകിട്ടോടെ യുവാവിനെ കാണാതായ താടാകത്തിൻറെ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ഐടി രംഗത്തു പ്രവർത്തിക്കുന്ന ജേസൺ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനിൽ താമസിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ജെയ്‌സൺ ജോണിനെ കാണാതായത്. പുലർച്ചെ ഏകദേശം 2:18 നാണ് ജെയ്‌സണിനെ അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. താടകത്തിൻറെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുണ്ട്
9 ദിവസങ്ങളായി ജെയ്‌സണിനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അധികൃതർ. മൃതദേഹം കണ്ടെത്തുന്നതിനായി പരിശീലനം ലഭിച്ച 2 നായകളുമായി ബോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. തടാകത്തിൻറെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നായകൾ കുറച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ദർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
ന്യൂയോർക്കിൽ പോർട്ട്‌ചെസ്റ്റർ എബനേസർ മാർത്തോമ്മാ ചർച്ച് അംഗങ്ങളാണ് ജെയ്‌സണിൻറെ കുടുംബം. ജെയ്‌സണിനെ കാണാതായതു മുതൽ കുടുംബവും അധികൃതരും ഊർജിതമായ തെരച്ചിൽ നടത്തി വരുകയായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തണുത്ത ജലമായതിനാലാണ് ഇത്ര ദിവസമായി മൃതദേഹം കണ്ടെത്താനാകാതെ പോയതെന്നാണ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.