ന്യൂഡല്‍ഹി: വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രാന്‍സിന്റെ എയര്‍ ബസുമായും അമേരിക്കന്‍ കമ്പനിയായ ബോയിങുമായും കരാര്‍ ഒപ്പുവച്ച് എയര്‍ ഇന്ത്യ. ഒരു വിമാനക്കമ്പനി ഇത്രയധികം വിമാനങ്ങള്‍ ഒന്നിച്ചു വാങ്ങുന്നത് ഇതാദ്യമാണ്.
എയര്‍ ബസില്‍ നിന്ന് 250 യാത്രാവിമാനങ്ങളും ബോയിങില്‍ നിന്ന് 220 ബോയിങ് വിമാനങ്ങളുമുള്‍പ്പെടെ 470 വിമാനങ്ങളാണ് വാങ്ങുക. ചരിത്രപരമായ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമൊത്തുള്ള ചടങ്ങില്‍ പങ്കെടുക്കവേ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Addressing a virtual meeting with President @EmmanuelMacron on agreement between Air India and Airbus. https://t.co/PHT1S7Gh5b
— Narendra Modi (@narendramodi) February 14, 2023
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതാണ് പുതിയ കരാറെന്ന് മോദി പ്രതികരിച്ചു. ‘ഇന്ത്യയുടെ സിവില്‍ വ്യോമയാന മേഖലയുടെ വിജയവും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഈ കരാര്‍. രാജ്യത്തിന്റെ വികസനത്തില്‍ അവിഭാജ്യ ഘടകമാണ് സിവില്‍ വ്യോമയാന മേഖല. അതിനെ ശക്തിപ്പെടുത്തുകയെന്നത് ദേശീയ അടിസ്ഥാന സൗകര്യ നയത്തിന്റെ പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ്.’- പ്രധാന മന്ത്രി പറഞ്ഞു.
ബോയിങ്-എയര്‍ ഇന്ത്യ കരാറിനെ ചരിത്രപരമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന് വിശേഷിപ്പിച്ചു. ഇന്ത്യ-യു എസ് വ്യാവസായിക ബന്ധം ശക്തിപ്പെടുത്താന്‍ കരാര്‍ സഹായിക്കുമെന്നും ബൈഡന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.