കോട്ടയം : വാഴപ്പള്ളിയിൽ അമ്പലത്തിന്റെ പിൻഭാഗത്തു പാടശേഖരത്തിൽ പെരുമ്പാമ്പ് കുടുങ്ങി. പെരുമ്പാമ്പിന് ഏകദേശം പന്ത്രണ്ടര കിലോയോളം ഭാരം ഉണ്ട്.
സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ഏക പാമ്പാണ് പെരുമ്പാമ്പ്. വലയിൽ കുടുങ്ങി കിടക്കുന്ന പെരുമ്പാമ്പിന്റെ വിവരം കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയും സർപ്പ ടീം അംഗം വിഷ്ണു മാടപള്ളി എത്തി, ഇതിനെ രക്ഷപ്പെടുത്തുകയും ഇന്ന് ജില്ലാ വെറ്റിനറി ആശുപത്രി കോടിമതയിൽ എത്തികുകയും ചെയ്തു. വലയിൽ കുടുങ്ങി കിടന്ന് പരിക്ക് ഉണ്ടായിരുന്നതിനാൽ പാമ്പിന്റെ ദേഹത്തു മുറിവ് ഉണ്ടാകുകയും ഇത് വൃത്തിയാക്കി മരുന്ന് വയ്ക്കുകയും ആൻറിബയോട്ടിക്ക് ഇഞ്ചക്ഷൻ നൽകുകയും ചെയ്‌തു.
പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം ലഭിച്ചവരാണ് ഫോറസ്റ്റ് ഓഫീസിൽ നിന്ന് എത്തിയത്. കോട്ടയം ഫോറസ്റ്റ് ഓഫീസിൽ നിന്ന് സർപ്പ ടീം അംഗവും കൺട്രോൾ റൂം സിവിൽ പോലീസ് ഓഫീസറുമായ മുഹമ്മദ് ഷെബിനും വിഷ്ണുവും ചേർന്ന് ആണ് വേണ്ട സംരക്ഷണവും പരിചരണവും നൽകിയത്.
വീടിൻറെ പരിസരത്തോ മറ്റോ ഇടങ്ങളിലോ വന്യജീവികളെയോ ഇഴജന്തുക്കളെയോ കണ്ടാൽ വനം വകുപ്പിനെ അറിയിക്കേണ്ടതാണ്. റാപിഡ് റെസ്പോൺസ് നമ്പറുകൾ വെബ്സൈറ്റിൽ ലഭ്യമാണ്
സന്ദർശിക്കുക: https://forest.kerala.gov.in/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.