കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജന കലോത്സവം ആരവം 2023 25/02/2023 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വയോജനങ്ങളെ ആദരിക്കുന്നതിനും അവരെ സമൂഹത്തിന്റെ മൂഖ്യധാരയില്‍ നിര്‍ത്തുന്നതിനും കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് മാതൃകാപരമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ മുന്നിലുണ്ടെന്നും പ്രസിഡന്റ് കൂടിചേര്‍ത്തു.
100 വയസിനുമേല്‍ പ്രായമുള്ള പഞ്ചായത്തിലെ മുതിര്‍ന്ന അംഗങ്ങളായ ശ്രീ. പദ്മനാഭന് നായര്‍, നരിവേലില്‍, ശ്രീമതി. ഏലിക്കുട്ടി മലയിരുത്തി എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ. മാത്യു തോമസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ 200 ല്‍ അധികം വയോജനങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുകയും 50 ല്‍ അധികം കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന് , ശ്രീമതി. മഞ്ചു ദിലീപ് , അഡ്വ. അനീഷ് ജി, ശ്രീ. ഗോപി കെ.ആര്., ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ രമ്യാ രാജേഷ് എന്നിവര്‍ ആസംസകള്‍ അര്‍പ്പിക്കുകയും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ശ്രീമതി മിനികുമാരി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.