ബാലസോർ ജില്ലയിലെ ചണ്ഡിപൂരിലുള്ള ഡിആര്‍ഡിഒയുടെ ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചിലെ സാങ്കേതിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പിടിയിലായതെന്ന് ഈസ്‌റ്റേൺ റേഞ്ച് ഐജി ഹിമാൻസു ലാൽ അറിയിച്ചു.
ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ലഭിക്കാന്‍ നഗ്നചിത്രങ്ങളും വീഡിയോകളും അയച്ച് പാകിസ്ഥാനി യുവതി ഇയാളെ ഹണിട്രാപ്പില്‍ കുരുക്കുകയായിരുന്നുവെന്ന് ഐജി ഹിമാൻസു ലാൽ മാധ്യമങ്ങളെ അറിയിച്ചുസംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ പ്രതിക്ക് വര്‍ഷങ്ങളായി പാകിസ്ഥാനി യുവതിയുമായി ബന്ധമുണ്ടായിരുന്നു അയച്ചുകിട്ടിയ അശ്ലീല ഫോട്ടോകൾക്കും വീഡിയോകൾക്കും പകരമായി അറസ്‌റ്റിലായ ഉദ്യോഗസ്ഥന്‍ പ്രതിരോധ മന്ത്രാലയത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ വനിത ഏജന്‍റുമായി പങ്കിടുകയായിരുന്നു പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നാണ് ഹണി ട്രാപ്പിങ് ഓപ്പറേഷൻ നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി ഇന്ത്യൻ എഞ്ചിനീയർമാരില്‍ നിന്നും മുതിർന്ന ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി യുവതികളെ ഉപയോഗിച്ച് ഇത്തരം ഹണി ട്രാപ്പിങ് ഓപറേഷനുകള്‍ നടക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു
ഇങ്ങനെ പാകിസ്ഥാനി ഏജന്‍റിന്‍റെ വാട്‌സാപ്പ് സംഭാഷണത്തിനും അശ്ലീല ദൃശ്യങ്ങളുടെ കൈമാറ്റത്തിനും പകരമായി മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യവിവരങ്ങൾ കൈമാറി എന്ന ചണ്ഡിപൂര്‍ പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടര്‍ ചന്ദ്രശേഖര്‍ മൊഹന്തിയുടെ പരാതിയിലാണ് ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്.
റാവൽപിണ്ടിയിൽ നിന്ന് പ്രവർത്തിക്കുന്ന ഏജന്‍റുമായി ഉദ്യോഗസ്ഥൻ ഒരു വർഷത്തിലേറെയായി ബന്ധപ്പെട്ടിരുന്നതായും പരാതിയില്‍ അറിയിച്ചിരുന്നു ഇതെത്തുടര്‍ന്ന് പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120എ 120ബി 31വകുപ്പുകളും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്‌ടിലെ 3 4 5 വകുപ്പുകൾ ചുമത്തിയുമാണ് ചണ്ഡിപൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
മാത്രമല്ല ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം കേസിൽ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണവും പുരോഗമിക്കുകയാണ്. ആദ്യമല്ല ഈ ചോര്‍ച്ച അതേസമയം ഇതാദ്യമായല്ല ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചില്‍ നിന്നും ഡാറ്റകള്‍ ചോരുന്നത് ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ പാകിസ്ഥാന്‍റെ ഐഎസ്ഐ എന്ന് സംശയിക്കുന്ന വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചിലെ അഞ്ച് കരാർ തൊഴിലാളികളെയും അസ്‌റ്റ് ചെയ്‌തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.