ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പാചാരണത്തില് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ മത്സ്യമാംസാഹാരങ്ങള്‍ ഒഴിവാക്കുന്നത് പതിവാണ്. സാധാരണയായി നോമ്പ് നോൽക്കുമ്പോൾ മത്സ്യമാംസ ആഹാരങ്ങള്‍ ഉപേക്ഷിക്കുന്നതിനാണ് ആവശ്യപ്പെടുക. നോമ്പാചാരിക്കുന്ന ദിവസങ്ങള്‍ ഓരോ സഭകളിലെയും ആചാരങ്ങള്‍ അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കുന്നു. മാത്രമല്ല, വിശ്വാസികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ വര്‍ജിക്കുന്നതും നോമ്പാചാരണത്തിന്റെ ഭാഗമാണ്. ഫെബ്രുവരി 22നാണ് ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പിന് തുടക്കമായത്.
ഈസ്റ്ററിന് മുന്നോടിയായി 40-50 ദിവസം വരെ നീണ്ടുനില്‍ക്കുന്ന നോമ്പ് ആചരണത്തില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ടെലിവിഷന്‍ പരിപാടികളും അകറ്റി നിര്‍ത്താനാണ് കോതമംഗലം അതിരൂപതയുടെ ബിഷപ് മാര്‍ ജോര്‍ജ് മടത്തികണ്ടത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്കി. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള കോതമംഗലം അതിരൂപതയുടെ ബിഷപ് മാര്‍ ജോര്‍ജ് മടത്തികണ്ടത്തിലാണ് നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത്.
പുതുതലമുറക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായത് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ബിഷപ്പിന്റെ നിര്‍ദേശം. കൂടാതെ കാലത്തിന് അനുസൃതമായി നോമ്പിന്റെ രീതികളില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.