300,000 ത്തിൽപരം വർഷങ്ങളുടെ പാരമ്പര്യമുള്ള മനുഷ്യശരീരത്തിൽ ഇനി പരിണമിക്കാൻ പോകുന്ന അവയവം കണ്ണാനാകാണ് സാധ്യത . തലമുറകൾ കഴിയുന്തോറും മനുഷ്യന്റെ ബുദ്ധിയും ശക്തിയും പൊക്കവും ഒക്കെ കൂടുന്നുണ്ടെങ്കിലും കണ്ണിന്റെ കാഴ്ചശക്തി നമ്മുടെ ആധുനിക ജീവിതരീതിയുടെ ഭാഗമായി കുറയുന്നതായാണ് കാണുന്നത് .
മനുഷ്യകണ്ണുകൾക്ക് പരിജിതമല്ലായിരുന്ന സ്ക്രീനുകൾ തുടങ്ങിയിട്ട് ഏകദേശം 135 വർഷമായി , ആദ്യമൊക്കെ കുറച്ച് ദൂരെത്തിരുന്ന കാണുന്ന സിനിമ സ്ക്രീനുകൾ ആയിരുന്നെങ്കിൽ പോകെ പോകെ അത് ടെലിവിഷനുകൾ ആയി പിന്നീട് കംപ്യൂട്ടറുകളായി ഇപ്പോൾ കൈയുലൊതുങ്ങുന്ന മൊബൈൽ സ്ക്രീനുകളായി.
ആദ്യമൊക്കെ വളരെ കുറച്ചു മാത്രം സമയം സ്ക്രീനുകളിൽ ചിലവഴിച്ചുകൊണ്ടിരുന്ന മനുഷ്യൻ വന്നു വന്നു ദിവസേന പലവിധ സ്ക്രീനുകളിലായി ഏകദേശം ശരാശരി 6-8 മണിക്കൂർ വരെ കണ്ണുകൾക്ക് ആയാസം കൊടുക്കുന്നുണ്ട് . പലപ്രൊഫഷനലുകളും അവരവരുവടെ ജോലിയുടെ ഭാഗമായി കംപ്യൂട്ടർ , ടാബ്സ് , മൊബൈൽ ഫോൺ മുതലായവയിൽ ഏകദേശം 8 മണിക്കൂർ ചിലവിടുന്നുണ്ട് ഇത് കൂടാതെ അവരുടെ വ്യക്തിഗത ഉപയോഗം വേറെ.
ടെലിവിഷൻ സ്ക്രീനുകളുടെ അകലം കണ്ണിൽ നിന്നും കുറച്ച് കൂടുതൽ ആയിരുന്നെങ്കിൽ വന്ന് വന്ന് ഫോണുകളുടെയും ടാബുകളുടെയും അകലം ഒരടിയിൽ താഴെയായി . മനുഷ്യ കണ്ണുകൾക്ക് ഇത്രയും ജോലിഭാരം കൂടിയിട്ട് കഴിഞ്ഞ 30-40 വർഷമേ ആയിട്ടുള്ളൂ എന്നാണ് തോന്നുന്നത് , അതുകൊണ്ടു തന്നെ കണ്ണട വച്ചരുടെ എണ്ണം കൂടുന്നുമുണ്ട്.
അപ്പോൾ പറഞ്ഞു വന്നത് ഒരു പക്ഷേ കഴുകനെപ്പോലെയോ പൂച്ചയേപോലെയോ മറ്റോ സെപ്ഷ്യൽ ഗുണങ്ങൾ നമ്മുടെ കണ്ണുകൾക്ക് വിദൂരഭാവിയിലെങ്കിലും പരിണമിച്ചു കിട്ടിയേക്കാം.
👁️TAKE CARE OF YOUR EYES 👁️
NB:- ഈ മേഖലയിൽ ഒരു വിദഗ്ദ അഭിപ്രായം അല്ല അതുകൊണ്ട് “കാഴ്ചപ്പാടിൽ” തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 😃
കടപ്പാട് :ഫേസ് ബുക്ക് പോസ്റ്റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.