ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതിയെ പിന്തിരിപ്പിച്ച പോലീസുകാർക്ക് അഭിനന്ദന പ്രവാഹം

തൃശൂർ: ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതിയെ പിന്തിരിപ്പിച്ച പോലീസുകാർക്ക് അഭിനന്ദന പ്രവാഹം. തൃശൂർ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ വൈകിയെത്തിയ യുവതിയെ ഭർത്താവ് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്യാനിറങ്ങി പുറപ്പെട്ടത്. ചിട്ടിക്കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. ജീവനൊടുക്കാന്‍ റെയില്‍വേ പാളത്തില്‍ ട്രെയിനിനായി കാത്തിരുന്ന യുവതിയെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടലില്‍ രക്ഷിച്ചു.

12 വയസുള്ള മകളെ ഒറ്റക്കാക്കി നിങ്ങള്‍ക്ക് എങ്ങനെ മരിക്കാന്‍ തോന്നുന്നുവെന്ന പൊലീസുകാരന്റെ ചോദ്യം കേട്ടതും യുവതി ആശങ്കയിലായി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ കെ ജി റിജുവും ഡിജോ ജേക്കബുമാണ് കഥയിലെ താരം. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഭർത്താവ് വഴക്ക് പറഞ്ഞതും, യുവതി തന്റെ വാഹനത്തിൽ വീടുവിട്ടിറങ്ങുകയായിരുന്നു. കുറച്ച് കഴിഞ്ഞിട്ടും കാണാതായതോടെ, ഭർത്താവ് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ അടുത്തതും അന്വേഷിച്ചെത്തി.തുടർന്നാണ് റയിൽവേ പാളത്തിൽ കണ്ടെത്തിയത് വിഷയം പരിഹരിച്ച പോലീസ് യുവതിയെ ഭർത്താവിനും കുടുംബത്തിനുമൊപ്പം അയച്ചു 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !