തൃശൂർ;റോഡില്ലാത്ത വെട്ടിവിട്ടക്കാട് ആദിവാസി ഊരിലേക്ക് സ്ട്രക്ച്ചർ നല്കാൻ എത്തിയപ്പോഴാണ് മുക്കുമ്പുഴ നിവാസികളുടെ യാത്ര ദുരിതം സുരേഷ് ഗോപി മനസിലാക്കുന്നത്.വനപാലകരും.തുരുത്തുകളിൽ താമസിക്കുന്ന സ്ത്രീകളും കുട്ടികളും ഗർഭിണികളും കൂലിപ്പണിക്കാരുമടക്കം നിരവധി കുടുംബങ്ങൾ യാത്ര സൗകര്യമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നത് അദ്ദേഹം മനസിലാക്കുന്നത്.
പ്രായമായവരുടെയും രോഗികളുടെയും ദുരവസ്ഥ മനസിലാക്കി യാത്രക്കായി ഫൈബർ ബോട്ട് വാങ്ങി നൽകുമെന്ന് അദ്ദേഹം വാക്കു നൽകി.കൃത്യം പത്താം ദിവസം പറഞ്ഞ വാക്ക് നടപ്പിലാക്കി മലയാളികളുടെ പ്രിയനടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി.ആദിവാസി കോളനികളിലെ കുട്ടികൾക്കും രോഗികൾക്കും ആർക്കും ഇനി മുളച്ചങ്ങാടത്തിൽ യാത്ര ചെയ്യേണ്ടതില്ല.
അഞ്ചു പേർക്ക് ഒരേ സമയം യാത്രചെയ്യാവുന്ന ഫൈബർ ബോട്ടിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളുമുണ്ട് വനവാസി സമൂഹങ്ങളുടെ ഉന്നമനത്തിന് ഇതിനു മുൻപും നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട് കഴിഞ്ഞ ബുധനാഴ്ച്ച സുരേഷ് ഗോപിക്കുവേണ്ടി നടൻ ടിനി ടോം ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിനു ബോട്ട് കൈമാറിയിരുന്നു.ഇന്ന് ബിജെപി കൊരട്ടി ഓഫീസിൽ നടന്ന കൈമാറ്റ ചടങ്ങിൽ സുരേഷ്‌ഗോപിയും ടിനിടോമും സംവിധായകൻ മാർത്താണ്ഡൻ നിർമ്മാതാവായ സന്തോഷ് പവിത്രനും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.