ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എംപി ഞായറാഴ്ച സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും

വയനാട്: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എംപി ഞായറാഴ്ച സ്വന്തം മണ്ഡലമായ  വയനാട്ടിലെത്തും. യാത്രയ്ക്ക് ശേഷം ആദ്യമായാണ് രാഹുൽ ​ഗാന്ധി വയനാട്ടിൽ എത്തുന്നത്. 

രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരില്‍ വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങും. വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹത്തെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും. തുടർന്ന് തിങ്കളാഴ്ച രാവിലെ മുണ്ടേരി മണിയങ്കോട് മേഖലയിൽ കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീട്ടില്‍ രാഹുൽ ഗാന്ധി സന്ദര്‍ശനത്തിനെത്തും.

10ന് കളക്ടറേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് രാഹുൽ ഗാന്ധി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും സന്ദർശിക്കും. വൈകിട്ട് മീനങ്ങാടിയിൽവെച്ചു നടക്കുന്ന പൊതുസമ്മേളനത്തിലും സംബന്ധിക്കും.ചടങ്ങിൽ കോൺഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും രാഹുൽ ഗാന്ധി നിർവഹിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !