വൈക്കം: ഒരു വർഷം നീ ണ്ടുനിൽക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സന്ദേശവും ലോഗോയും ക്ഷണിക്കുന്നു.
റിട്ട.ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായ സമിതിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈക്കം സത്യഗ്രഹം കേരള നവോത്ഥാന ചരിത്ര ത്തിലെ നാഴികകല്ലാണ്.എല്ലാ വിഭാഗത്തിലും പെട്ടവർ ഒറ്റമനസോടെ നയിച്ച സമരം ഭാരത സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാഗമാണ്.സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത് പുതിയ തലമുറക്ക് സത്യഗ്രഹ ചരിത്രംവസ്തുനിഷ്ടമായി പരിചയപെടുത്തുകയെന്നതാണ് ആഘോഷ പരിപാടികളുടെ ലക്ഷ്യം.
ഈ ആശയതെ ആസ്പദമാക്കി യുള്ള ചെറിയ വാചകത്തിലുള്ള സന്ദേശവും ലോഗോയും ക്ഷണിക്കുന്നു.ഫെബ്രുവരി 27 ന് മുന്പായി സൃഷ്ടികൾ താഴെപറയുന്ന വിലാസത്തിൽ മെയിൽ ചെയ്യണം. എറ്റവും ഉചിതം മെന്ന് പാനൽ തെരഞ്ഞെടുക്കുന്ന സന്ദേശവും ലോഗോയും ആഘോഷ സമിതി സ്വീകരിക്കും.ഇമെയിൽ ഐഡി vaikomsatyagraha100@gmail.com.
അന്വേഷണങ്ങൾ ക്ക് 9744178729, 9447833223, 9947444728
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.