വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി കോൺഗ്രസ് ആഘോഷിക്കും.

 തിരു.: കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം ഐതിഹാസിക സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെ 2023 മാര്‍ച്ച് 30 മുതല്‍ ആഘോഷിക്കുമെന്ന്  കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

എഐസിസി അദ്ധ്യക്ഷന്‍  മല്ലികാര്‍ജുന ഖാര്‍ഗെ മാര്‍ച്ച് 30ന് വൈക്കത്ത് ഉദ്ഘാടനം നിര്‍വഹിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം കേരളത്തില്‍ ഖാര്‍ഗെയുടെ ആദ്യത്തെ പരിപാടിയാണിത്.   തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, വൈക്കം സത്യാഗ്രഹ ചരിത്ര കോണ്‍ഗ്രസ്, വൈക്കം സത്യഗ്രഹ വീരന്മാരുടെ അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയവ നടക്കും. ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ സമാപന സമ്മേളനം  രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. 

 ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമാണ്  വൈക്കം സത്യാഗ്രഹം. ജനാധിപത്യ കേരളത്തിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വൈക്കം സത്യാഗ്രഹ സമര പരമ്പരയുടെ തുടക്കം 1924 മാര്‍ച്ച് 30നാണ്.  സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ടി.കെ. മാധവനാണ് കാക്കിനഡ കോണ്‍ഗ്രസ്  സമ്മേളനത്തില്‍ അയിത്തോച്ഛാടന പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയത്. തുടര്‍ന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കാര്യപരിപാടി തയ്യാറാക്കുകയും പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍  അയിത്തോച്ഛാടനത്തിനായി പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും  ചെയ്തു.  

  ടി.കെ. മാധവന്‍, കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍ തുടങ്ങിയവര്‍ക്കായിരുന്നു സമര നേതൃത്വം. ശ്രീനാരായണ ഗുരുദേവന്റെ ആശിര്‍വാദം സത്യാഗ്രഹത്തിനുണ്ടായിരുന്നു. ഇരുപത് മാസത്തോളം നീണ്ട സമരം 1925 നവംബറിലാണ് അവസാനിച്ചത്. കേരളത്തിലേക്കുള്ള ഗാന്ധിജിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം 1925ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനായിരുന്നു.  ഇ.വി. രാമസ്വാമി നായ്ക്കര്‍, ചക്രവര്‍ത്തി രാജഗോപാലാചാരി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.

 കെപിസിസി വൈസ് പ്രസിഡന്റ്  വി.പി. സജീന്ദ്രന്‍ ചെയര്‍മാനും, രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു ജനറല്‍ കണ്‍വീനറുമായ സമിതിയാണ് കെപിസിസിയുടെ  ആഘോഷ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !