ആദ്യമായി വീടിന് അടുത്ത് ഒരു മാവ് അല്ലങ്കിൽ ഒരു ആര്യവേപ്പ് നടണം. മാവില ചവച്ചു, ശുദ്ധി വരുത്താം കൂടാതെ, ആര്യ വേപ്പില അല്ലെങ്കില്‍ തണ്ടും ചവച്ച് ഉപയോഗിക്കാന്‍ കഴിയും.
പല്ലിന്റെ ശത്രുവായ പുകയില , ചുണ്ണാമ്പ് , പാക്ക് ചേർത്ത് ചവച്ച് ഉണ്ടാക്കിയ വകഭേദം വരുത്തിയ വിപത്ത് ചെറുതല്ല. അവ ഉപേക്ഷിക്കുക അത്യുത്തമം.
പതിവായി ഉമിക്കരി ഉണ്ടാക്കി ഒരു പേപ്പറില്‍ പൊതിഞ്ഞു അല്ലെങ്കിൽ ഉമ്മറത്ത് ഒരു കൂടയില്‍ സൂക്ഷിക്കുന്ന ഒരു സംസ്കാരം നമുക്ക് ഉണ്ടായിരുന്നു. പല്ലിന്റെ കളർ മാറാൻ കറകള്‍ മാറി തിളങ്ങുന്ന പല്ലുകള്‍ ലഭിക്കുന്ന തിന് ഇത് അത്യുത്തമം.
3 അക്രാവ് വിന്റെ പൂവും 2 മുത്തിൾ കൊണ്ട് പല്ലിന്റെ വേദനക്ക് ശമനം നൽകി. കരി നൊച്ചി മോണയി നിന്നും രക്തം വരുന്നത് മാറ്റാൻ നല്ലതാണ്, കൂടാതെ വായ് പുണ്ണ് ഇല്ലാതെയാക്കുന്നതിനും കരിനൊച്ചിക്ക് കഴിയും കരിനൊച്ചി ഇല ഇട്ട് തിളപ്പിച്ച വെള്ളം വായിൽ കൊണ്ടാൽ വായ്ക്ക് ഒപ്പം കർണ്ണ സംരക്ഷണം കൂടിയാണ് എന്ന് ഗൃഹവൈദ്യം.
ചിറ്റരത്ത, കൊഴിഞ്ഞിൽ വേരു, വാൽ മുളക് , കുരുമുളക്കിന്റെ വേരു , ഉരകമരത്തിന്റെ ഇല , അക്കി കറുക , പാൽ വേലി , ദന്ത പാല ഇല , കണ്ടകാരി ചുണ്ടയുടെ വേരു , പിച്ചി പൂവിന്റെ ഇല, ഇവ വൈദ്യ യുക്തിക്ക് അനുസരിച്ച് ആദിവാസി വൈദ്യത്തിലും, മുത്തശ്ശി വൈദ്യത്തിലും പ്രയോഗിക്കുന്നവയാണ് .
ചിരട്ട എണ്ണ ദന്ത രോഗങ്ങളിൽ പ്രായോഗിക്കുന്നവർ ഉണ്ട് . ആയുർ വേദം വായ് നാറ്റത്തിന് നാൽപ്പാമര കഷായം കവിളിൽ കൊള്ളാൻ നിർദ്ദേശിക്കുന്നു . മൗത്ത് വാഷ് പോലെ ഉള്ളവയ്ക്ക് പകരം, വായ്ക്ക് ഉള്ളിൽ പ്രശനങ്ങൾ ഒഴിവാക്കുന്നതിന് നാൽപ്പമര കഷയമോ , പറങ്കി മാവിന്റെ തൊലി ഇട്ട് വെന്ത വെള്ളമോ ഉപയോഗിക്കുക.
കാൽസ്യം അടങ്ങിയ ഭക്ഷണത്തിലൂടെ പല്ലുകൾ സംരക്ഷിക്കാം. ധാന്യങ്ങള്‍, ചെറിയ മത്സ്യം , ഇലക്കറി , മുട്ടയുടെ വെള്ള ഇവ നല്ലതാണ്. എന്നാൽ മോണയുടെ സംരക്ഷണത്തിന് വിറ്റാമിൻ 'c' അടങ്ങിയ നെല്ലിക്കയും , മാതള നാരങ്ങയും ആണ് നല്ലത് .
പല്ലിന് ഇടയിൽ ഉണ്ടാകുന്ന പുഴുക്കള്‍ക്ക് പണ്ട് എരുക്കിന്റെ കറ, പപ്പായ കറ, ഏഴിലം പാല യുടെ കറ ഉപയോഗിച്ചിരുന്നത്. ദന്ത പാല ഇല അല്ലെങ്കിൽ ഗ്രാമ്പു ചവക്കുന്നത് നല്ലതാണ്.
പറങ്കി മാവിന്റെ തൊലി കഷായം ആക്കി വായിൽ കൊണ്ട് വായ് പുണ്ണ് വരാതെ സംരക്ഷിച്ച പൂർവ്വികർ പകരുന്ന അറിവുകള്‍ പാരമ്പര്യ നാട്ടുവൈദ്യത്തിന് ഉണ്ടായിരുന്നു . പറങ്കി മാവിൽ ഉണ്ടാകുന്ന ഇത്തിൾ പോലും വായ് സുരക്ഷക്ക് ഉപയോഗിച്ചിരുന്നു .
ഇടം പിരി വലം പിരി യുടെ കമ്പ് ഉപയോഗിച്ച് ദന്ത ശുദ്ധി വരുത്തിയാൽ പല്ലിന് ഉള്ള ആട്ടം മാറും. ഇലഞ്ഞിയുടെ കമ്പ് ദന്ത ശുദ്ധിക്ക് നല്ലതാണ്. ഇന്ന് മോണ താഴുന്ന അവസ്ഥ ധാരാളം കണ്ട് വരുന്നു. രക്തം വരുന്ന തടക്കം പല പ്രശനങ്ങൾക്കും കാരണം ശരിയായ ദന്ത ശുചിത്വമില്ലായ്മ ആണ്.
പല ആയുർ വേദ ദന്ത ചൂർണ്ണങ്ങളിലും ഉപ്പ് , മെൻന്തോൾ, കർപ്പൂരം, പെപ്പർ മെന്റെ ഉൾപ്പെടെ കെമിക്കലുകൾ മാത്രം ചേരുന്നു. രണ്ടോ മൂന്നോ നല്ല ദന്ത ചൂർണ്ണങ്ങൾ മാത്രമാണ് കേരള മാർക്കറ്റിൽ ഉള്ളത് .
NB: അങ്ങാടി മരുന്ന് കടകളില്‍ നിന്നും ഇത് വാങ്ങുന്നത് ആയിരിക്കും ഉത്തമം അല്ലെങ്കിൽ ആയുര്‍വേദ ഡോക്ടര്‍മാരില്‍ നിന്നും ഉപദേശം തേടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.