തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ .കണ്ണൂർ പയ്യന്നൂര്‍ എടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) ആണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പത്ത് വർഷം മുൻപ് ശ്രീകാര്യത്തും വഞ്ചിയൂരും ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നു. ആനന്ദ ഭവൻ ഹോട്ടലിലെ ജോലിക്കാരനായിരുന്നു പ്രതി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തിയിരുന്നു.ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി മുരളീധരന്റെ ഓഫീസ്. രാവിലെ വീട് ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി മുരളീധരന്റെ സഹായിയെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ മോഷണശ്രമമാണോ എന്നും പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.