തിരുവനന്തപുരം; ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച ആരോപണം കമ്മ്യുണിസ്റ്റ് പാർട്ടിയല്ല, ബന്ധപ്പെട്ട സർക്കാർ ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആരാച്ചാരും ആകുന്ന രീതി അംഗീകരിക്കാനാകില്ലന്ന് അദ്ദേഹം പറഞ്ഞു. അതിനെതിരായ നിയമനടപടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കും
പ്രവൃത്തി ദിനത്തില്‍ കോന്നി താലൂക്ക് ഓഫീസില്‍ നിന്നും 39 പേര് ടൂര്‍ പോയത് ഗുരുതരമായ തെറ്റാണ്. ഇതിനെ ന്യായീകരിക്കാന്‍ ആര് വന്നാലും അംഗീകരിക്കാനാകില്ല. ഇടതുപക്ഷ യൂണിയന്റെ കീഴിലാണ് ഈ പരുപാടി നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു വെള്ളക്കരം ഒരു രൂപ കൂട്ടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.എന്നാല്‍ 350 ശതമാനം വര്‍ദ്ധനവാണ് വെള്ളക്കരത്തില്‍ പിണറായി സർക്കാർ വരുത്തിയിരിക്കുന്നത്. ഇത് കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ വായ്പാനയം മൂലം അഞ്ച് വര്‍ഷം കൊണ്ട് 25 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധനവുണ്ടാകും. ജനങ്ങളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കി വെള്ളത്തെ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്.
സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തുകളിച്ചാണ് മുൻ മന്ത്രിയും സിപിഐ നേതാവുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയത്. സിപിഎം നേതാക്കള്‍ക്കൊപ്പം പോകുമ്പോഴാണ് ചന്ദ്രശേഖരന് ആക്രമിക്കപ്പെട്ടത്. എന്നാല്‍, അതിലെ ദൃക്സാക്ഷികളായ സിപിഎം നേതാക്കള്‍ കുറുമാറിയതു കൊണ്ടാണ് പ്രതികളായ ബിജെപി നേതാക്കള്‍ രക്ഷപ്പെട്ടത്.
മറ്റൊരു കേസില്‍ ബിജെപി നേതാക്കള്‍ കൂറുമാറി സിപിഎമ്മുകാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മും ബിജെപിയും തമ്മില്‍ നടക്കുന്ന ഒത്തുകളിയുടെ ചെറിയൊരു ഉദാഹരണമാണ് കാസര്‍കോട് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മില്‍ ബന്ധമുണ്ട്. ഇവരുടെ സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാണ് ഇത്രയും പണം മുടക്കി കെ.വി. തോമസിനെ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.