തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച അമിത് ഷായോട് കർണാടകയും കേരളവും തമ്മിലുള്ള വികസനവും മതനിരപേക്ഷതയും എങ്ങനെയാണ് എന്നുള്ളത് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ചുറ്റുപാടാണ് ഉള്ളതെന്നും, അതാണോ കർണാടകയിൽ ഉള്ള അവസ്ഥയെന്നും പിണറായി ചോദിച്ചു.
കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഇല്ല. ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നു എന്നുള്ളതുകൊണ്ട് കേരളത്തിൽ ആർക്കും പ്രശ്നങ്ങൾ ഇല്ല. കേരളത്തിൽ ഒരു വിഭജനവുമില്ലാതെ ആളുകള്‍ ജീവിക്കുന്നു എന്നല്ലേ അമിത് ഷാ പറയേണ്ടത്.എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് കാണാൻ കഴിഞ്ഞത്. എന്താണ് അദ്ദേഹത്തിന് കൂടുതൽ പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയുടെ ഒരു നീക്കങ്ങളും നടക്കാത്ത ഇടം ഇന്ത്യയിൽ ഇന്ന് കേരളം മാത്രമാണ്.മറ്റ് സംസ്ഥാനങ്ങൾ പോലെ ആക്കാനുള്ള നീക്കം ഈ നാട് സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അമിത് ഷായെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് വന്നിരുന്നു. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്നും അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ ആണെന്നും ഗോവിന്ദൻ വിമർശിച്ചു. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും ഗോവിന്ദൻ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.