തിരുവനന്തപുരം: വാഹനം ആക്സിഡന്റായാൽ ഇനി പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ വിവരങ്ങൾ രേഖപ്പെടുത്താം. പൊലീസിന്റെ ജി ഡി (ജനറൽ ഡയറി)യിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. കേരള പൊലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിലാണ് ജി ഡി എൻട്രി ലഭ്യമാക്കുന്നതിനായുളള സൗകര്യം ഒരുക്കിയിരിക്കുന്നത്.
സേവനം ലഭ്യമാകുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ മറ്റോ POL APP മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ശേഷം ആപ്പിൽ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. മൊബൈലില്‍ ഒടിപി നമ്പർ വരും. തുടർന്ന് ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരു തവണ റജിസ്ട്രേഷൻ നടത്തിയാൽ പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും നിങ്ങൾക്ക് അനുമതിയുണ്ട്.
വാഹനങ്ങളുടെ ഇൻഷൂറൻസിന് ജിഡി എൻട്രി ലഭിക്കാനായി Request Accident GD എന്ന സേവനം തെരെഞ്ഞെടുക്കുക. തുടർന്ന് അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതം ഉൾപ്പെടുത്തി സബ്മിറ്റ് ചെയ്യാം. പൊലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻട്രി ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാൻ സാധിക്കും. പോൽ ആപ്പിൽ പൊതുജനങ്ങൾക്കായി മറ്റുവിവിധ സേവനങ്ങളും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.