തിരുവനന്തപുരം: ബെെക്ക് അഭ്യാസത്തിനിടെ കാൽനടയാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ഇടിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി നൗഫലിനെയാണ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ലെെസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. അപകടത്തിൽ വിദ്യാർത്ഥിനിക്ക് സാരമായി പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. നൗഫൽ റോഡിലൂടെ ഫ്രണ്ട് വീലുയർത്തി ബെെക്ക് അഭ്യാസം നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് വിദ്യാർഥിനിയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
സ്ഥിരമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നയാളാണ് നൗഫലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് നിരവധി തവണ ഇയാൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർത്ഥിനിയെ ഇടിച്ചിട്ട സംഭവത്തിന് നാല് ദിവസം മുമ്പ് നിയമലംഘനത്തിന് ഇയാളിൽ നിന്നും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പിഴ ഈടാക്കിയിരുന്നു. 19250 രൂപ പിഴയീടാക്കിയ ശേഷമാണ് സ്റ്റേഷനിൽ നിന്നും ബൈക്ക് വിട്ടുകൊടുത്തത്. തൊട്ടുപിന്നാലെ വാഹനത്തിൽ അഭ്യാസം നടത്തി കോളേജ് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.