തിരു. നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയില്ല. ഈ നിര്‍ദ്ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാരില്‍ ധാരണയായി. അവധി വിഷയത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാന്‍ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എന്‍ജിഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയനും നാലാം ശനിയാഴ്ച അവധി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറിയത്. എന്നാല്‍, അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല.
കാഷ്വല്‍ ലീവ് നിലവിലുള്ള 20 ദിവസത്തില്‍ നിന്ന് 15 ദിവസമായി കുറയ്ക്കാനും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 എന്നതില്‍ നിന്നും 10 മുതല്‍ 5.15 വരെയും ആക്കാനും നാലാംശനി അവധിയാക്കാനുമായിരുന്നു നിര്‍ദ്ദേശം. അവധി ദിനങ്ങള്‍ കുറയ്ക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ സിപിഎം അനുകൂല സംഘടനകള്‍ രണ്ട് വ്യവസ്ഥകളോടും അനുഭാവം കാണിച്ചില്ല. അവധി ദിനങ്ങളുടെ എണ്ണം കുറയ്ക്കുന്നതില്‍ ചില ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും എന്‍ജിഒ യൂണിയനും അവധി വേണ്ടെന്ന് തീരുമാനിച്ചതോടെ അവധിയില്‍ സര്‍ക്കാരിന് താത്പര്യമില്ലാതാവുകയായിരുന്നു.
അതേസമയം, പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം നാലാം ശനി അവധിയില്ലാതിരിക്കുന്നതാണ് നല്ലത്. ദിവസവും കേവലം 15 മിനിറ്റ് കൂടുതൽ സമയം ജോലിയെന്നത് രേഖകളിൽ മാത്രമേ കാണൂവെന്ന് ജനങ്ങൾക്കറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.