കോട്ടയം: നഗരസഭാ നാലാം വാർഡ് നട്ടാശ്ശേരി പുത്തേട്ട് നീലിമംഗലം റോഡിൽ വെട്ടിക്കാക്കുഴിയിൽ അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ സ്ഥാപിച്ച മിനി എംസിഎഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, നിറഞ്ഞിരുന്നതിനാൽ ഇവയിലേക്ക് തീ അതിവേഗം പടർന്ന് വലിയ അഗ്നിബാധയുണ്ടാകുകയായിരുന്നു. തൊട്ടു സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കും, കേബിളുകളിലേക്കും തീ പടർന്നു. അപകടം അറിഞ്ഞ് ഉടൻ തന്നെ കെഎസ്ഇബി അധികൃതർ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിശ്ചേദിച്ചെങ്കിലും ഏഷ്യനെറ്റിൻ്റെ കേബിൾ അടക്കമുള്ളവയിലേക്കു തീ പടർന്നു.
കോട്ടയത്തു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. എംസിഎഫിന് സമീപത്തെ ചപ്പു ചവറിൽ വീണ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാകാനുള്ള സാധ്യതയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.