കമ്പി കയറ്റിവന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

 തൃശ്ശൂര്‍: ചെമ്പൂത്രയില്‍ കമ്പി കയറ്റിവന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) എന്നയുവാവാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നിലാണ് ബൈക്ക് യാത്രികന്‍ ഇടിച്ചുകയറിയത്‌.

അപകടംസംഭവിച്ചയുടൻ  ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിൽ ഉണ്ടായിരുന്നില്ല പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ്‌ ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !