തെന്മല• തെങ്കാശിക്ക് സമീപം പാവൂർ സത്രത്തിൽ റെയിൽവേ ഗേറ്റ് കീപ്പറായ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഒന്നര ദിവസമായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. റെയിൽവേ ഡിഎസ്പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 പേർ ഉൾപ്പെട്ട സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് പൊലീസിന് ലഭിച്ചു. പെയിന്റിങ് തൊഴിലാളിയാണ് പ്രതിയെന്നാണ് നിഗമനം.
വ്യാഴാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഷർട്ട് ധരിക്കാതെ മദ്യപിച്ചെത്തിയ ആളാണ് കൊല്ലം സ്വദേശിയായ യുവതിയെ ആക്രമിച്ചത്. ലെവൽ ക്രോസിലെ മുറിയിലിരുന്ന് യുവതി ഫോൺ ചെയ്തു കൊണ്ടിരിക്കെയാണ് അക്രമി എത്തിയത്. അകത്തുനിന്ന് മുറി പൂട്ടിയ ശേഷം മുഖത്ത് അടിച്ച് അതിക്രമം നടത്തുകയായിരുന്നു. പിന്നീട് തെങ്കാശി ഭാഗത്തേക്കുള്ള റെയിൽവേ പാതയിലൂടെ പ്രതി ഓടി രക്ഷപ്പെട്ടു.
അതിക്രൂര ആക്രമണമാണ് മകൾക്കുണ്ടായതെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.തിരുനെൽവേലി തെങ്കാശി ദേശീയപാതയോട് ചേർന്ന് തിരക്കേറിയ സ്ഥലത്താണ് പാവൂർ സത്രം ലെവൽ ക്രോസ്. ഇവിടെ ജോലി ചെയ്യുന്നവരിൽ നാലുപേരും മലയാളി യുവതികളാണ്. സിസിടിവി ക്യാമറയൊന്നും ഇവിടെയില്ല. റെയിൽവേ ഗേറ്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ റെയിൽവേ പൊലീസിന്റെ അന്വേഷണത്തിനൊപ്പം പാവൂർ സത്രം പൊലീസും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.