സദസ്യരെ അഭിസംബോധന ചെയ്യാനുള്ള ആത്മധൈര്യവും സംസാരിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും നിങ്ങള്‍ക്കുണ്ടോ? തുടക്കം ഭംഗിയാക്കി, ഒടുക്കം കൂടുതല്‍ രസകരമാക്കി കേള്‍വിക്കാരെ കയ്യിലെടുക്കാനുള്ള പ്രത്യേക സിദ്ധിയുണ്ടോ?
എങ്കില്‍ സംസാരിച്ച് സമ്മാനം നേടാൻ, വിദ്യാര്‍ത്ഥികള്‍ക്കായി അമേരിക്കയിലെ‘ഓര്‍മ്മ’യൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം. വാക്ചാതുരി കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടാനുള്ള ഈ അവസരം ഫെബ്രുവരി 28 വരെ മാത്രം. www.ormaspeech.com എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ പ്രസംഗമത്സരത്തിന്റെ നിബന്ധനകളും വിശദമായ വിവരങ്ങളും മനസ്സിലാക്കാന്‍ കഴിയും.
ഡോ. ശശി തരൂര്‍ എംപി, മന്ത്രി റോഷി അഗസ്റ്റിന്, കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍, പ്രശസ്ത മജീഷ്യനും ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫൗണ്ടറുമായ ഗോപിനാഥ് മുതുകാട്, ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, കമ്മീഷണര്‍ ഓഫ് റൂറല്‍ ഡെവലപ്മെന്റ് എം.ജി. രാജ മാണിക്യം ഐഎഎസ്,
സ്വിറ്റ്സർലൻഡിൽ നിന്നും FIFA ഗ്ലോബൽ അക്കമൊടേഷൻ മാനേജർ ശ്രീ. വർഗീസ് എടാട്ടുകാരൻ തുടങ്ങി തങ്ങളുടെ വാക്കുകള്‍ കൊണ്ട് പൊതുജനത്തിന് സ്വീകാര്യരായ നിരവധി പ്രമുഖർ ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന് അഥവാ 'ഓര്‍മ്മ' ഓണ്‍ലൈനായി ഒരുക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.