ദില്ലി ;കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ്റെ സിംഗപ്പൂർ സന്ദർശനം പൂർത്തിയായി.
വിദേശകാര്യ സഹമന്ത്രി ഡോ. മാലിക്കി ബിൻ ഉസ്മാനുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രവാസിക്ഷേമത്തെക്കുറിച്ചും കേന്ദ്രമന്ത്രി ചർച്ചകൾ നടത്തി. ഇന്ത്യൻ സമൂഹത്തിൻ്റെ പ്രതിനിധികളുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ ആവശ്യങ്ങളും ആശങ്കകളും മനസ്സിലാക്കാൻ കൂടിക്കാഴ്ച സഹായകരമായെന്ന് മന്ത്രി പ്രതികരിച്ചു.
ഇന്ത്യൻ സമൂഹം ഒരുക്കിയ കലാവിരുന്നിലും വി. മുരളീധരൻ പങ്കെടുത്തു. ഇന്ത്യയും സിംഗപ്പൂരും തമ്മിൽ ആഴത്തിൽ തുടരുന്ന ബന്ധം സമ്പന്നമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളെ മന്ത്രി അഭിനന്ദിച്ചു.
സിംഗപ്പൂരിലെ ഹിന്ദു എൻഡോവ്‌മെന്റ് ബോർഡ് അംഗങ്ങളെയും മന്ത്രി കണ്ടു. ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിലും വി മുരളീധരൻ ദർശനം നടത്തി. സിംഗപ്പൂരിലെ ഐഎൻഎ സ്മാരകത്തിൽ മന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.