സോഷ്യൽമീഡിയ;
ടിവി റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ് മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കും. ആരൊക്കെയായിരിക്കും ഈ സീസണില്‍ പങ്കെടുക്കുക എന്ന ആകാംക്ഷയിലാണ് ഷോ ആരാധകര്‍. നിരവധി വ്യക്തികളുടെ പേരുകളാണ് ഇപ്പോള്‍ സാധ്യത പട്ടികയിലുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നത്. ഉണ്ണി മുകുന്ദനുമായുള്ള വാഗ്വാദങ്ങളുടെ പേരില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്ളോഗറായ സ്ക്രീട്ട് എജന്റ്( സായി കൃഷ്ണ),
സംവിധായകന് അഖില്‍ മാരാര്‍, കൊറിയന്‍ മല്ലു, സീരിയല്‍ താരങ്ങളായ ജിഷിന് മോഹന്‍, അനുശ്രീ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. സീക്രട്ട് ഏജന്റ് ബിഗ് ബോസിലെത്തിയാല്‍ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നാലാം സീസണിലെ മത്സരാര്‍ത്ഥിയായ റോബിന് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്ണയെ ഒരു ബിഗ് ബോസ് മെറ്റീരിയലായി തനിക്ക് തോന്നിയിട്ടുണ്ടെന്നും റോബിന് പറഞ്ഞിരുന്നു. കൊറിയന്‍ മല്ലു എന്നറിയപ്പെടുന്ന ഡോ സനോജ് റെജിനോള്‍ഡ് സയന്റിസ്റ്റാണ്. സൗത്ത് കൊറിയയില്‍ ആണ് സനോജ് ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.