കോട്ടയം;പൂഞ്ഞാർ ,ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ ഓരോ മലയാളിയുടെയും പ്രതീകമാണെന്ന് അഡ്വ;ഷോൺ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ് .ഒരു അവസരം കിട്ടിയാൽ കേരളത്തിൽ നിന്ന് ഓടി രക്ഷപെടാൻ നിൽക്കുന്ന ഓരോ മലയാളിയുടെയും.കർഷകന്റെയും പ്രതീകമാണ് മുങ്ങിയ കർഷകനെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനെ പരിഹസിച്ചു.
അതേ സമയം കോട്ടയം ജില്ലയിൽ നെല്ല് സംഭരിച്ച ഇനത്തിൽ മാത്രം 35 കോടി രൂപ സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാനുണ്ട്. ഇതിൽ രാഷ്ട്രീയമായി വേർതിരിച്ച് ഇടതുപക്ഷ കർഷക സംഘടനകളിൽപെട്ട കർഷകർക്ക് പണം ലഭ്യമാകുകയും അല്ലാത്തവരുടെ പണം ഇനിയും നൽകാത്ത സാഹചര്യവും നിലവിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മീനച്ചിൽ,കാഞ്ഞിരപ്പള്ളി,കോട്ടയം,വൈക്കം പ്രദേശങ്ങളിലുള്ള നൂറു കണക്കിന് കർഷകർ ഇപ്പോഴും ദുരിതത്തിലാണെന്നും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ;ഷോൺ ജോർജ് ഡെയ്ലി മലയാളി ന്യുസിയോട് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.