പത്തനംതിട്ട: വീട്ടില്‍ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. അക്രമി സംഘത്തിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട എനാദിമംഗലത്ത് സുജാതയായിരുന്നു മരിച്ചത്. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദ്ദിക്കാനായിരുന്നു മാരകായുധങ്ങളുമായി അക്രമിസംഘം വീട്ടിലെത്തിയത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെ വൈരാഗ്യത്തിലാണ് അക്രമിസംഘം എത്തിയതെന്നും സൂര്യലാലും ചന്ദ്രലാലും നായയെ ഉപയോഗിച്ച് ആക്രമിച്ചതും കാരണമായെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവമുണ്ടായത്. സംഘം വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും വീട് പൂര്‍ണമായും അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവ സമയം സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമം തടയാന്‍ ശ്രമിക്കവെയാണ് ഇവര്‍ക്ക് അടിയേറ്റത്. കേസില്‍ പതിനഞ്ചോളം പ്രതികളാണുള്ളത്. ഇതില്‍ 12 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അടൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.