എബിവിപി പാലക്കാട് ജില്ലാ സമ്മേളനം.

 പാലക്കാട്;  എബിവിപി പാലക്കാട് ജില്ലാ വിദ്യാർത്ഥി സമ്മേളനം.സമഗ്ര വിദ്യാഭ്യാസം സ്വാശ്രയ ഭാരതം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് എബിവിപി വിദ്യാർത്ഥി സമ്മേളനം ഒറ്റപ്പാലത്ത് വെച്ച് നടന്നു. വിവേകാനന്ദ നഗർ സി.എസ്.എൻ ഓഡിറ്റോറിയം ഒറ്റപ്പാലത്ത് വെച്ച് നടന്ന ജില്ലാ പ്രതിനിധി സമ്മേളനം എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീ എൻ.സി.ടി ശ്രീഹരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവജന കമ്മീഷൻ അധ്യക്ഷയായി ചിന്താ ജെറോം തുടരുന്നത് കേരളയുവതയ്ക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് യുവാക്കൾ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു. 

സമ്മേനത്തിൽ വിവിധ ആനുകാലിക-സാമൂഹിക-വിദ്യാഭ്യാസ  വിഷയങ്ങൾ ചർച്ച ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി റാലി സി.എസ്.എൻ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച് ഒറ്റപ്പാലം ടൗൺ ബസ്സ് സ്റ്റാന്റിന്റെ സമീപത്തെ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനത്തോടു കൂടി അവസാനിച്ചു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി അരുൺ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡന്റ് :- എം.ദൃശ്യക്

ജില്ലാ സെക്രട്ടറി :-ആനന്ദ് ശങ്കർ

ജില്ലാ കമ്മിറ്റി അംഗങ്ങൾ :- വി.സ്നേഹ, വിഷ്ണുനാഥ്, പി.ദിലീപ്കുമാർ,പി.സുബിൻ , പി.പ്രണവ്,എൻ.ആദർശ്,എൻ.ഗായത്രി,എസ്.അജിത,പി.ഹരിണി.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !