ഫിലിപ്പീന്‍സിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

മനില : മധ്യ ഫിലിപ്പീന്‍സിലെ മാസ്ബേറ്റ് പ്രവിശ്യയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടോടെയായിരുന്നു ഭൂകമ്പം.

മാസ്ബേറ്റിലെ മിയാഗയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് ഉസണ്‍ പോലീസ് മേധാവി ക്യാപ്റ്റന്‍ റെഡന്‍ ടോലെഡോ പറഞ്ഞു. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. വീടുകളില്‍ തിരികെ പ്രവേശിക്കാനാവാതെ ഭയന്ന് വഴിയരികിലാണ് ഇപ്പോഴും ജനങ്ങള്‍.

ഭൂകമ്പത്തിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം ശക്തമായ തുടര്‍ചലനം അനുഭവപ്പെട്ടതായി പ്രാദേശിക ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കാണുന്നില്ലെന്നും ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !