കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിൻറെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ 17/12/2022 വെള്ളിയാഴ്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ചേര്‍ന്നു

 കോട്ടയം; കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിൻറെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ 17/12/2022 വെള്ളിയാഴ്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ചേര്‍ന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് ശ്രീമതി. റാണി ജോസ് സെമിനാർ  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. രാജേഷ് ബി സ്വാഗതം ആശംസിച്ചു.. 2023-24 സാമ്പത്തിക വര്‍ഷത്തിലേയ്ക്കായി 5 കോടി രൂപയുടെ കരട് പദ്ധതികള്‍ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ് അവതരിപ്പിച്ചു. 

ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ജെസി ജോര്‍ജ്, ക്ഷേമകാര്യ  സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി  ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍ ,  ശ്രീമതി. മഞ്ചു ദിലീപ് ,   അഡ്വ. അനീഷ് ജി,  ശ്രീ. ഗോപി കെ.ആര്‍., ശ്രീ. ജോസഫ് പി.സി.,  ശ്രീമതി. മെര്‍ലി ജെയിംസ്,   ശ്രീമതി. ലീലാമ്മ ബിജു,   കൊഴുവനാല്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്  ശ്രീ. സാജന്‍, മണിയങ്ങാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ശ്രീ. ജോമോന്‍ മാത്യു  കൃതജ്ഞത  രേഖപ്പെടുത്തി.

 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !