കോട്ടയം: കര്‍ഷകരെ കൃഷി പഠിപ്പിക്കുന്നതിന് ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്ന അപേക്ഷയുമായി കർഷകൻ. കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി കുര്യന് തുരുത്തിയിലാണ് അപേക്ഷ നൽകിയത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റി ചർച്ചയ്ക്കെടുത്ത അപേക്ഷ നിരസിച്ചു.
പഞ്ചായത്തിലെ നൂറോളം യുവകര്‍ഷകരെ കൃഷി പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനുമായി പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്നാണ് അപേക്ഷയിലാണ് ആവശ്യം. കൃഷിഭവനുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷങ്ങളിലും നടപ്പാക്കുന്ന ഒരേ രീതിയിലുള്ള പദ്ധതികള്‍ വെട്ടിച്ചുരുക്കി ഈ പദ്ധതി നടത്തണമെന്നും അപേക്ഷയിൽ പറയുന്നു.വരുന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ പദ്ധതി പാസാക്കിയെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.