കൊല്ലം;തെരുവ് നായ്ക്കളെ മനുഷ്യൻ ആട്ടിയകറ്റുന്ന ഇക്കാലത്തു കൊല്ലം ജില്ലയിലെ തഴവ കുതിരപ്പന്തിയിൽ നാടിന്റെ ആകെ കാവലായിരുന്ന അപ്പു എന്ന നായയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ കണ്ണീർ കാഴ്ചകളാണിത്. കുതിരപ്പന്തിയെ അസമയത്ത് അപരിചിതരിൽ നിന്നും മോഷ്ടാക്കളിൽ നിന്നും സംരക്ഷിക്കുകയും നാളിന്നുവരെ ആരെയും ആക്രമിച്ചു പേര് ദോഷത്തിനിടയാക്കുകയും ചെയ്യാതെചുരുങ്ങിയ നാളുകൾക്കുള്ളിൽ നാടിന്റെ കണ്മണിയായി മാറിയ അപ്പു.
ഇതിനോടകം നിരവധി മാധ്യമ വാർത്തകളിലൂടെ ജനശ്രദ്ധ നേടിയ അപ്പുവിന് അവന്റെ അവസാന നാളുകളിൽ മതിയായ പരിചരണം നൽകിയ നാട്ടുകാർ അവന് വീരോചിതമായ അന്ത്യയാത്രയാണ് ഒരുക്കിയത്. അപ്പു യാത്രയായ വിവരം ഓട്ടോ റിക്ഷയിൽ അനൗൺസ്മെന്റായി നാടിനെയാകെ അറിയിച്ച അവർ കുതിരപ്പന്തിയിലെ പരിഷ്കാര ഗ്രന്ഥശാലയിൽ അവന് പൊതു ദർശനവും ഗ്രന്ഥശാല വളപ്പിൽ അന്ത്യവിശ്രമവും ഒരുക്കിയാണ് അവനോടുള്ള കടപ്പാട് നിറവേറ്റിയത്. അപ്പുവിന് പ്രണാമം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.