കൊല്ലപ്പള്ളി; പ്രധാനമന്ത്രി ഗ്രൂപ്പ് ആക്‌സിഡന്റൽ ഗാർഡ് പോളിസി ഇൻഷുറൻസ് പരിരക്ഷ ക്യാമ്പയിൻ നീലൂരിൽ ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തി, ഇതിൽ നൂറിൽ അധികം ആൾക്കാർ അംഗം ആകുകയും ചെയ്തു. ഇതിൽ അംഗമാകാൻ സാധിക്കാത്ത ആൾക്കാർ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ബന്ധപ്പെടുകയും മാർച്ച് മാസം 2 4 6 8 13 15 തീയതികളിൽ കടനാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഇതുപോലുള്ള ക്യാമ്പയിനുകൾ നടത്തുവാൻ തീരുമാനിച്ചു.
അസുഖങ്ങൾ അല്ലാത്ത എല്ലാ അപകടങ്ങൾക്കും കൂടാതെ മൃഗങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾക്കും ഇൻഷുറൻസ് പരീക്ഷ ഉണ്ടായിരിക്കുന്നതാണ് നേരിട്ടോ അല്ലാതെയോ ഉള്ള അപകടങ്ങളിൽ ഇൻഷുവർ ചെയ്ത വ്യക്തിയുടെ മരണം സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ ലഭിക്കും അപകടത്തിൽപ്പെട്ട കിടത്തി ചികിത്സിക്കുന്ന രോഗികൾക്ക് 60,000 രൂപ വരെയും കിടത്തി ചികിത്സിക്കേണ്ടത് ഇല്ലാത്ത രോഗികൾക്ക് മുപ്പതിനായിരം വരെയും ഇൻഷുറൻസ് പരിരക്ഷ കിട്ടും ഇതിന് ആവശ്യമായ രേഖകൾ ആധാർ കാർഡ് പാൻ കാർഡ് ഇമെയിൽ ഐഡി എന്നിവയാണ്.
കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻഷുറൻസ് ക്യാമ്പയിൻ പരുപാടി ബിജെപി പാലാ മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ നീലൂർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് നന്ദകുമാർ പാലക്കുഴ,പഞ്ചായത്ത് ജനറൽ സെക്രട്ടറി ജെയിംസ് മാത്യുവടക്കേട്ട്,സാംകുമാർ കൊല്ലപ്പള്ളി,അനിൽകുമാർ നീലൂർ,ചന്ദ്രൻ കവളംമാക്കൽ രാജു,പോസ്റ്റ് ഓഫീസ് ഓഫീസേഴ്സ് എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.