കെറ്ററിംങ്ങിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
യുകെയിലെ കെറ്ററിംങ്ങിൽ ഭർത്താവ് കൊലപ്പെടുത്തിയ നഴ്‌സ് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി കെറ്ററിങ് മലയാളി അസോസിയേഷനും, യുക്മയും സംയുക്തമായി നടത്തിയ ചാരിറ്റിയുടെ സമാഹരിച്ച 28.72000ലക്ഷം രൂപയുടെ ചെക്ക് വൈക്കം ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ എത്തി ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും കെ റ്ററിങ് മലയാളി അസോസിയേഷൻ പിആർഒ സോബിൻ ജോണും ചേർന്ന് അഞ്ജുവിന്റെ പിതാവ് അറയ്ക്കൽ അശോകന് കൈമാറി .അശോകന്റെ കുടുംബത്തെ സഹായിക്കാൻ മുൻപോട്ടുവന്ന മലയാളി അസോസിയേഷന്റെയും, യുക്മയേയും മന്ത്രി അഭിനന്ദിച്ചു.
ഡിസംബർ 15 നു അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ ഭർത്താവ് കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ക്രൂരമായി കൊല ചെയ്യുകയായിരുന്നു . ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ചു സംസ്കരിച്ചു.
യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടു തന്നെ ഈ സംഭവത്തിന്റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല .
അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെ യിൽ ഇല്ലാത്തതുകൊണ്ട് അഞ്ചുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ചുവിന്റെ കുടുംബം NEXT OF KIN ആയി ചുമതലപ്പെടുത്തിയത് മനോജ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിരുന്നു. അഞ്ചുവും മക്കളും അന്ത്യ വിശ്രമം കൊള്ളുന്ന ഫോട്ടോയും ഇതോടൊപ്പം പബ്ലിഷ് ചെയ്യുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.