തലശേരി: കഴിഞ്ഞ ദിവസം പാനൂര്‍ കൂരാറയില്‍ ആത്മഹത്യയചെയ്ത ഷെസീനയുടെത് ആത്മഹത്യയല്ലെന്നും സര്‍ക്കാരൂം സിപിഎം നേതാക്കളും ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകം നേരില്‍ കണ്ട ഷെസീന അവസാന നാള് വരെ അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തയായിരുന്നില്ല. ഷെസീനയെ ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം സംഘം നടത്തിയ മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ഈ അരും കൊലയാണ്. ഇത്തരത്തില്‍ മാനസികമായി തകര്‍ന്ന16 പേര് കൂടി നമ്മുടെ പൊതു സമൂഹത്തിലുണ്ട്.
ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ പോലും ആശുപത്രികളും സ്കൂളുകളും അക്രമിക്കുന്ന പതിവില്ല. എന്നാല്‍ ഐഎസ് തീവ്രവാദികളെ പോലും നാണിപ്പിക്കുന്ന തീവ്രവാദമുഖമായ സിപിഎം സംഘം ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയത് ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ്. അന്ന് ജീവിതം താളം തെറ്റിയവരാണ് ഷെസീനയുള്‍പ്പടെയുള്ള ആ ക്ളാസിലെ വിദ്യാര്‍ത്ഥികള്‍. എന്നാല്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ ഭീഷണിക്കകത്ത് ജീവിക്കുന്നവര്‍ ഇത്തരത്തിലുള്ള മാനസികാഘാതത്തിന് കാരണക്കാരായ സിപിഎമ്മിനെതിരെ പരസ്യമായി സംസാരിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള മനസാക്ഷി മരവിച്ച് പോകുന്ന കൊടും ക്രൂരത പുറം ലോകമറിയാതെ പോയത്.
സിപിഎം സംഘം കൊലപ്പെടുത്തിയത് ഒരു ജയകൃഷ്ണന് മാസ്റ്ററെ മാതമല്ലെന്നും അന്ന് ക്ലാസ്സ് മുറിയിലുണ്ടായിരുന്ന മുഴുവൻ വിദ്യാര്‍ത്ഥികളെ കൂടിയായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു.ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ മാന്യന്മാരായി ജീവിക്കുകയാണ്. അവരെ കൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ കേസില്‍ തുടരന്വേഷണം നടത്തണം. സിബിഐ പോലുള്ള ഉന്നത അന്വേഷണ ഏജന്‍സിയെ കൊണ്ട് കേസന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേസന്വേഷണം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നതാണ്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ രജീഷ് പോലീസിന് നല്കിയ വെളിപ്പെടുത്തലില്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായതാണ്.
എന്നാല്‍ മാറിമാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ കേസില്‍ ഒളിച്ച് കളി നടത്തുകയായിരുന്നു. കേസിന്റെ തുടരന്വേഷണത്തിനായി നിയമപോരാട്ടം നടത്തുമെന്നും ഹരിദാസ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ പി.ആര്. രാജന്, ട്രഷറര്‍ യു.ടി. ജയന്തന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.